Chapter Title : റോക്കി [സാത്യകി]
പറ്റിക്കാൻ വേണ്ടി ചെയ്തത് ആണ്. സോറി ചേട്ടാ..'
'പറ്റിക്കാനോ എന്ത് പറ്റിക്കാൻ..'
'അത്... ഒരു പ്രാങ്ക്.. തമാശക്ക്.. ഇനി ചെയ്യില്ല..'
ഞാൻ അവരെ മാറി മാറി നോക്കി. മൂന്നും അടപ്പ് തെറിച്ചു നിൽക്കുവാണ്.
'ഒരാളെ കള്ളി ആക്കി ആണോ പ്രാങ്ക് ചെയ്യുന്നത്. നിനക്ക് പ്രാന്ത് ആണ്..'
'ഇനി ചെയ്യില്ല ചേട്ടാ.. മാല തരുമോ.. ഇല്ലെങ്കിൽ എനിക്ക് വീട്ടിൽ കേറാൻ പറ്റില്ല..'
'കയ്യിൽ വന്ന ഗോൾഡ് റോക്കി ആർക്കും തിരിച്ചു കൊടുത്ത ചരിത്രം ഇല്ല..'
ഞാൻ ബാസ് കൂട്ടി ഒറിജിനൽ റോക്കി ഭായിയുടെ ശബ്ദം അനുകരിച്ചു പറഞ്ഞു
'ചേട്ടാ പ്ലീസ്.. ഞാൻ കാൽ പിടിക്കാം. ഞാൻ ഇനി അവളോട് പ്രശ്നത്തിന് പോകില്ല..'
നീതു ശരിക്കും എന്റെ കാലിൽ വീഴുന്ന അവസ്‌ഥ ആയി. ഞാൻ പതിയെ കൈ ഒരു മജിഷ്യനെ പോലെ വായുവിൽ കറക്കി മീശമാധവനിലെ ജിബ്ബ്രിഷ് ഉരുവിട്ടു
'താര ബീച്ച് ബീച്ച് മെൻ കോന് കോന് കേ കാപ്പൽ മയ്യതോം..'
വായുവിൽ ഒരു കറക്ക് കറക്കി മാല എന്റെ കയ്യിൽ പ്രത്യക്ഷമായി. എന്റെ ചെറിയ നമ്പർ കണ്ടാണോ കയ്യിലെ മാല കണ്ടാണോ നീതു വളരെ സന്തോഷവതി ആയി. അവൾ ഓടി വന്നു എന്റെ കയ്യിൽ നിന്ന് മാല വാങ്ങി. മാല കൊടുക്കുന്നതിനു ഒപ്പം ഞാൻ അവളെ ഒന്ന് വിരട്ടുക കൂടെ ചെയ്തു
'ഇനി അവളെ ചുമ്മാ ചൊറിയാൻ നിന്നാൽ നിന്റെ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..'
നീതു ഒന്നും മിണ്ടാതെ തലയാട്ടി. അവളെ ഒന്ന് അമർത്തി നോക്കിയ ശേഷം കൃഷ്ണയെ നോക്കാതെ ഞാൻ ക്ലാസിന് വെളിയിൽ ഇറങ്ങി പോയി.. അവളും
💬 Comments
View all comments