0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.7K

എന്റെ മുഖത്ത് നോക്കാൻ മടിച്ചിരുന്നു.

'കോപ്പ് എന്തായാലും മാല കിട്ടിയല്ലോ. എന്റെ പാതി ജീവൻ ആയിരുന്നു പോയത്..'

'നീ സത്യം പറഞ്ഞിരുന്നേൽ എന്റെ മുഴുവൻ ജീവൻ പോയേനെ '

കൃഷ്ണ നീതുവിനോട് പറഞ്ഞു.

'ഞാൻ നിങ്ങളുടെ ആരുടെയും പേര് പറഞ്ഞില്ല. പെട്ടന്ന് എന്തോ തോന്നിയത് പറഞ്ഞു. പക്ഷെ ചേട്ടന് നീയും ഇതിൽ ഉണ്ടന്ന് മനസിലായിട്ടുണ്ട്. അതല്ലേ നിന്നെ മൈൻഡ് ചെയ്യാതെ ഇപ്പൊ പോയത് '

'എന്നാലും അവൾ ഇതെങ്ങനെ അറിഞ്ഞു എന്നാണ് എനിക്ക് മനസിലാകാത്തത്. ക്ലാസിൽ കേറി സെക്കന്റ്‌ കൊണ്ട് മാല മാറ്റുകയും ചെയ്തു. ഇനി അവൾക്കും റോക്കി ചേട്ടനെ പോലെ മാജിക് അറിയാമോ..?.

ക്രിസ്റ്റി സംശയത്തോടെ ചോദിച്ചു.

'അതാണ് എനിക്കും മനസിലാകാത്തത്. എന്തായാലും അവൾക്ക് മനസാക്ഷി ഉള്ളത് കൊണ്ടോ ചേട്ടന് മനസാക്ഷി ഉള്ളത് കൊണ്ടോ എനിക്ക് മാല തിരിച്ചു തന്നു '

'നീ വിഷമിക്കാതെ കൃഷ്ണേ.. നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം അവളെ നാറ്റിക്കാൻ. മോഷണം തന്നെ വീണ്ടും ഇറക്കണ്ട എന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ..'

ക്രിസ്റ്റി കൃഷ്ണയോട് പറഞ്ഞു

'ഇനി ഒരു വഴിയും നോക്കണ്ട. തല്ക്കാലം അവളെ അവളുടെ പാട്ടിനു വിടാം. അല്ലെങ്കിൽ അവളെ നാണം കെടുത്താൻ പോയി നമ്മൾ നാണം കെടും..'

കൃഷ്ണ രണ്ട് പേരോടുമായി പറഞ്ഞു. അവർ അത് കേട്ട് തല കുനുക്കി

പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ കൃഷ്ണ എനിക്ക് മുഖം തരാതെ ഇരിക്കാൻ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞു ഞാൻ തന്നെ അങ്ങോട്ട്‌ പോയി മിണ്ടി. എനിക്ക് അവളെ സംശയം ഒന്നും ഇല്ലാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാവണം എന്നോട് സംസാരിക്കുമ്പോ

💬 Comments

View all comments