0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.7K

കയ്യക്ഷരം നിന്റെ..'

ഇഷാനി എന്ത് പറയണം എന്നറിയാതെ അവിടെ നിന്നു

' രണ്ടും നാളെ രാവിലെ പുതിയ അസ്സൈമെന്റ് എഴുതി വച്ചിട്ട് ഓണം ആഘോഷിച്ചാൽ മതി. നാളെ രാവിലെ എനിക്ക് ഡെസ്കിൽ കിട്ടണം. കേട്ടല്ലോ. അവനെ വിളിപ്പിച്ചിട്ട് വന്നു പോലുമില്ല. കുറച്ചു സ്വാതന്ത്ര്യം കൊടുക്കുമ്പോ തലയിൽ കേറി നിരങ്ങുവാ..'

ഇഷാനിക്ക് എന്ത് പറയണം എന്ന അവസ്‌ഥയിൽ ആയി. രേണു മിസ്സ്‌ അർജുൻ ചേട്ടനോട് ഇങ്ങനെ ചൂടാകുമെന്ന് അവൾ കരുതിയിട്ടില്ല. അവർ തമ്മിൽ എപ്പോളും നല്ല കമ്പനി ആയിരുന്നു. ചില സമയത്ത് ടീച്ചർ സ്റ്റുഡന്റ് ആണെന്ന് പോലും രണ്ട് പേരും മറക്കും. അപ്പോൾ ഇങ്ങനെ ചൂടാകണം എങ്കിൽ അർജുൻ ചേട്ടൻ എന്തെങ്കിലും ഒപ്പിച്ചിട്ട് ഉണ്ടാകും. അതിന്റെ ബാക്കി ആയിരിക്കും ഇപ്പൊ കിട്ടിയത്. ശോ എന്നാലും നാളെ ഇങ്ങോട്ട് പരിപാടിക്ക് കെട്ടി എടുക്കേണ്ടി വരുമല്ലോ.. അതോർത്തപ്പോ ഇഷാനിക്ക് ഒരു മടുപ്പ് തോന്നി. ആഘോഷങ്ങളിൽ നിന്നൊക്കെ അവൾ ഒഴിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പഴയ അനുഭവങ്ങളിൽ എല്ലാം അവൾ ഒരു പരിഹാസ്യകഥാപാത്രം ആയിട്ടുണ്ട്. അതാണ് ഇപ്പൊ മടിക്കുന്നതും.. പക്ഷെ അന്നത്തെ പോലെ അല്ല ഇപ്പോൾ എന്നത് വേറെ കാര്യം. ഇപ്പോൾ അവൾക്ക് ഒരു വിഷമം ഉണ്ടായാൽ അത് ചോദിക്കാനും പരിഹരിക്കാനും ഒക്കെ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്. ഏറ്റവും പ്രധാനമായി അർജുൻ ചേട്ടൻ ഉണ്ട്.. മനസിൽ അതാലോചിച്ചു വന്നപ്പോളേക്കും അർജുൻ ചേട്ടൻ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടു.

'നമ്മടെ അസ്സൈമെന്റ് രേണു മിസ്സ്‌ പൊക്കി. നാളെ വേറെ എഴുതി വക്കണം എന്നാ പറഞ്ഞെ. ചേട്ടനോട് വന്നു കാണണം എന്ന് പറഞ്ഞിരുന്നു..'

'പിന്നെ... അവൾ വേണമെങ്കിൽ ഇങ്ങോട്ട്

💬 Comments

View all comments