Chapter Title : റോക്കി [സാത്യകി]
വന്നു കാണട്ടെ..'
ഞാൻ കുറച്ചു അഹങ്കാരത്തിൽ പറഞ്ഞു
'എന്ത് പറ്റി രണ്ട് പേരും എന്തെങ്കിലും അടി ആയോ..?
'ആ ചെറുതായ്.. അതായിരിക്കും ആ തെണ്ടി അസ്സൈമെന്റ് പോരെന്നു പറഞ്ഞു പണി തന്നത്..'
'ദേ നാളെ തന്നെ വക്കണം എന്നാ പറഞ്ഞത്. ഇനിയും ഞാൻ എഴുതി തന്നാൽ മിസ്സിന് മനസിലാകും. സ്വന്തം ആയി എഴുതുമോ.. അതോ വേറെ ആരെ കൊണ്ടെങ്കിലും എഴുതിക്കുമോ..?
'അത് ഞാൻ സെറ്റ് ആക്കിക്കോളാം. എന്തായാലും എനിക്കിട്ട് പണി തരുന്ന കൂട്ടത്തിൽ നിനക്ക് കൂടെ തന്ന സ്ഥിതിക്ക് അവളെ ഒന്ന് കണ്ട് കളയാം..'
ഇഷാനിയുടെ അടുത്ത് ഓസ്കാർ നടിപ്പ് കഴിഞ്ഞു ഞാൻ രേണുവിനെ ചെന്നു കണ്ടു.
'സംഗതി വർക്ക് ആയിട്ടുണ്ട്.. നാളെ അവൾക്ക് വരാതെ ഇരിക്കാൻ പറ്റില്ല..'
'നന്ദി ഉണ്ട് മോളെ.. ഈ ഉപകാരം ഒന്നും ഞാൻ മറക്കാതെ ഇരിക്കാൻ ശ്രമിക്കാം..'
'അയ്യോ അത്ര കഷ്ടപ്പെടണ്ട. പിന്നേ.. ഞാൻ അവളുടെ കയ്യിൽ നിന്റെ പേപ്പറും കൊടുത്തു വിട്ടു. അതോണ്ട് നീ നാളെ വേറെ ഒരെണ്ണം എഴുതി കൊണ്ട് വാ..'
'വേറെയൊ.. അത് കണ്ടില്ലേ.. ഇനി വേറെ ഞാൻ വച്ചാലും അത് ഞാൻ എഴുതുന്നത് ആവില്ല.. പിന്നെ എന്തിനാണ്..'
'എന്തിനാണ് എന്ന് ചോദിച്ചാൽ എനിക്കിവിടെ നിന്റെ പേപ്പർ ഇല്ലാതെ നിന്റെ കംപ്ലീറ്റ് ആയെന്ന് എഴുതാൻ പറ്റുമോ..? നമ്മൾ തമ്മിൽ ഫ്രണ്ട്സ് ആയിരുന്നു എന്ന് പല ടീച്ചേർസിനും അറിയാം. ഞാൻ നിനക്ക് പ്രത്യേക പരിഗണന തരുന്നത് അവർ കണ്ടു പിടിച്ചാൽ എനിക്കൂടെ പണിയാ..'
'എന്ന് വച്ചു ഞാൻ ഇത് എഴുതി കൊണ്ട് വരണോ..? നീയല്ലേ പണ്ട് പോലും എന്റെ
💬 Comments
View all comments