0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.7K

അസ്സൈമെന്റ് ഒക്കെ വച്ചോണ്ട് ഇരുന്നേ.. എനിക്ക് ചുമ്മാ എഴുതുന്നത് അലർജി ആണെന്ന് അറിഞ്ഞൂടെ..'

'ഡാ നീ പറഞ്ഞ പോലെ അവളെ ഞാൻ നാളെ കോളേജിൽ കൊണ്ട് വന്നു. ഇനി ഞാൻ പറഞ്ഞ പോലെ നീ അസ്സൈമെന്റ് നാളെ എഴുതി കൊണ്ട് വരണം..'

'എനിക്ക് ഒന്നും മേലാ.. എന്റെ കുറെ വട്ടം നീ എഴുതിയിട്ടുള്ളത് അല്ലെ.. ഇതും നീ കൂടെ അങ്ങ് എഴുത്..'

ഞാൻ സോപ്പിടാൻ വേണ്ടി രേണുവിന്റെ കയ്യിൽ നൈസ് ആയി പിടിച്ചു.. അവൾ പെട്ടന്ന് കൈ തട്ടി മാറ്റി.

'ആരെങ്കിലും കാണും ചെക്കാ.. നീ നിന്റെ ബെസ്റ്റി ശ്രുതി ഇല്ലേ അവളെ കൊണ്ട് എഴുതിപ്പിക്ക്..'

'അവൾ ആണോ എനിക്ക് വലുത്. എനിക്ക് വലുത് നീ അല്ലെ.. മാത്രമല്ല അവൾ എഴുതിയാൽ തെറ്റും... നീ തന്നെ എഴുതിയാൽ മതി..'

പഞ്ചാബി ഹൗസിലേ ജനാർദ്ദനന്റെ ഭാവത്തിൽ ഞാൻ പറഞ്ഞു.

'അയ്യടാ പണി തന്ന എന്നെ കൊണ്ട് തന്നെ പണിയിപ്പിക്കാൻ നോക്കുന്നോ.. ഞാൻ സീരിയസ് ആയിട്ടാണ് അർജൂ.. നാളെ നീ അത് വച്ചേ പറ്റൂ. കോളേജ് അടക്കുവാ നാളെ. ലാസ്റ്റ് ഡേറ്റ് ആണ്..'

രേണുവിന്റെ മുഖത്തും വാക്കുകളിലും സീരിയസ് ഭാവം വന്നു

'നിനക്ക് എഴുതി തരാൻ പറ്റുമോ ഇല്ലയോ..'

'പറ്റില്ല...'

രേണു തീർത്തു പറഞ്ഞു.

'നീ എന്റെ ഫ്രണ്ട് ആണ്.. പക്ഷെ ഇവിടെ ഞാനൊരു ടീച്ചർ ആണ്. നീ എന്റെ സ്റ്റുഡന്റും. ഞാൻ നിനക്ക് അസ്സൈമെന്റ് എഴുതി തരാൻ പറയുന്നത് മോശം അല്ലെ '

'ഈ ടീച്ചർ ക്ലാസ്സിൽ ആരും ഇല്ലാത്തപ്പോൾ ഇതേ സ്റ്റുഡന്റിനെ കെട്ടിപിടിച്ചു ഉമ്മ വച്ചോണ്ട് ഇരുന്നത്

💬 Comments

View all comments