Chapter Title : റോക്കി [സാത്യകി]
ഇല്ലല്ലോ.. ഞാൻ വിളിച്ചിട്ട് ഒരു തവണ അവൾ കോൾ എടുത്തു. പക്ഷെ ഞാൻ ഒടുക്കത്തെ ബഹളത്തിന് ഇടയിൽ ആയിരുന്ന കൊണ്ട് സംസാരം ക്ലിയർ ആയില്ല. അവൾ വന്നോണ്ടിരിക്കുവാ എന്ന് പറഞ്ഞത് മാത്രം മനസിലായി. അപ്പൊ ചെറിയ ഒരു ആശ്വാസം കിട്ടി.
ഇഷാനി മനഃപൂർവം താമസിച്ചു വന്നതായിരുന്നു. നേരത്തെ വന്നു അർജുന്റെ കണ്ണിൽ പെട്ടാൽ ചിലപ്പോ പരുപാടി തീരുന്നത് വരെ പിടിച്ചു നിർത്തിയേക്കും. ഇതാകുമ്പോൾ അർജുനും എല്ലാവരും പരിപാടിക്ക് ഇടയിൽ ആയിരിക്കും.. തനിക്ക് വന്നു അസ്സൈമെന്റ് വച്ചിട്ട് പോകുകയും ചെയ്യാം. സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി തന്നെ ഇഷാനി രേണു മിസ്സിനെ കണ്ടു. അസ്സൈമെന്റ് ടേബിളിൽ വച്ചാൽ മതിയോ എന്ന് ഇഷാനി ചോദിച്ചത് രേണു ശ്രദ്ധിച്ചില്ല. രേണു ശ്രദ്ധിച്ചത് ഇഷാനിയുടെ വേഷമാണ്. കോളേജ് മുഴുവൻ ഓണം ആയിട്ട് ഓണക്കോടി ഉടുത്തു മലയാളതനിമയിൽ വന്നപ്പോൾ ഇഷാനി ഒരു മാറ്റവും ഇല്ലാതെ പഴയപടി ഹൂഡിയിട്ട് തന്നെ വന്നിരിക്കുന്നു..
'അസ്സൈമെന്റ് അവിടെ വച്ചാൽ മതി.. ഇതെന്താ ഇന്ന് ഡ്രസ്സ് ഇത് തന്നെ ഇട്ടത്. ഓണത്തിന് ഒന്നും എടുത്തില്ലേ. അതോ സാരി ഉടുക്കാൻ അറിയില്ലേ..'
'അതൊന്നും അല്ല മിസ്സേ. ഞാൻ പരിപാടിക്ക് നിൽക്കുന്നില്ല. പോയേക്കുവാ.. ഇത് വയ്ക്കാൻ വേണ്ടി വന്നതാണ്..'
'അതെന്താ പരിപാടിക്ക് കയറാത്തത്..'
'എനിക്ക് വീട് വരെ പോണമായിരുന്നു..'
'വീട്ടിൽ വൈകിട്ട് ആണെങ്കിലും പോകാമല്ലോ. കുറച്ചു നേരം താമസിച്ചത് കൊണ്ട് അവിടെ ഒന്നും പോകാനില്ല..'
രേണു ഇഷാനിയെ അവിടെ നിർത്താൻ പരമാവധി ശ്രമിച്ചു. ഇഷാനി അപ്പോളും അതിന് സമ്മതം മൂളാതെ തല താഴ്ത്തി നിൽക്കുക ആണ്. അവരുടെ സംസാരം കേട്ട് അത് വഴി
💬 Comments
View all comments