0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.7K

വന്ന ദിവ്യ മിസ്സും ഇഷാനിയെ ഗുണദോഷിക്കാൻ തുടങ്ങി.. ദിവ്യ മിസ്സിന്റെ വഴക്ക് പക്ഷെ നമുക്ക് കേട്ടാലും വിഷമം വരില്ല. ഒരു സ്നേഹത്തോടെ ആയിരിക്കും അവർ വഴക്ക് പറയുക. അത് കൊണ്ട് തന്നെ അവരെ എല്ലാവർക്കും വലിയ കാര്യമാണ്.. അവർ ഒരു കാര്യം പറഞ്ഞാൽ എല്ലാവരും അനുസരിച്ചു പോകും.

'ഇത് കൊള്ളാല്ലോ ഓണം ആയിട്ട് ഒരുങ്ങി സുന്ദരി ആകാതെ വന്നതും പോരാ പരുപാടി കൂടി സദ്യ കഴിക്കാനും നിൽക്കുന്നില്ല എന്നോ.. പഠിക്കാൻ മാത്രം ആണോ ഇങ്ങോട്ട് വരുന്നത്.. ഇങ്ങനെ കുറച്ചു എൻജോയ്മെന്റ് ഒക്കെ വേണ്ടേ.. പെമ്പിള്ളേർ ആയാൽ കുറച്ചൊക്കെ സ്മാർട്ട്‌നെസ്സ് വേണം.. ഇങ്ങനെ അയ്യോ പാവം ആയി നിക്കാതെ.. ദേ പരുപാടി തീർന്നു സദ്യയും ഉണ്ടിട്ടേ പോകാവുള്ളു. ഞാൻ നോക്കും. ഞങ്ങൾ കഴിക്കാൻ ഇരിക്കുമ്പോ വിളമ്പാനും കൂടണം.. കേട്ടല്ലോ..'

ദിവ്യ മിസ്സിന്റെ സ്നേഹശകാരത്തിനു മുന്നിൽ ഇഷാനി തല കുനുക്കി സമ്മതിച്ചു.

ഇഷാനി പരുപാടി നടക്കുന്ന ഗ്രൗണ്ടിലേക്ക് പോകാതെ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിലേക്ക് പകരും എത്തി തുടങ്ങിയിരുന്നു. മനോഹരമായി ഇട്ട അത്തപ്പൂവും അലങ്കരിച്ച ക്ലാസ്സ്‌ റൂമും ഒക്കെ ശ്രദ്ധിച്ചു അവൾ അവിടെ ഏകാകിയായി നിന്നു. ബാക്കിയുള്ളവർ മുഴുവൻ ഓണവിശേഷം പറച്ചിലും സെൽഫി എടുക്കലും ആയിരുന്നു. എല്ലാവരുടെയും ഒപ്പം സെൽഫി എടുക്കുന്നതിനു ഇടയിലാണ് അർജുൻ ഷാഹിനയേ കാണുന്നത്. അവളും ലക്ഷ്മിയേ പോലെ വയറ് കാണുന്ന രീതിക്ക് ആണ് സാരി ഉടുത്തിരിക്കുന്നത്. പക്ഷെ ലക്ഷ്മിയേക്കാൾ വയറുള്ള പോലെ തോന്നി. കൈ വച്ചു പലപ്പോളായി കേറ്റി വക്കുമെങ്കിലും അവൾ ഒളിപ്പിച്ചു വച്ച പൊക്കിൾ കുഴി ഇടയ്ക്കിടെ ദർശനം തന്നോണ്ട് ഇരുന്നു. രാഹുൽ അന്ന് ഇവളുടെ

💬 Comments

View all comments