Chapter Title : റോക്കി [സാത്യകി]
പൊക്കിളിനെ വർണിച്ചത് അർജുൻ ഓർത്തു. ഒരു കിണർ എന്നാണ് അവൻ അന്ന് പറഞ്ഞത്. സത്യമാണ്. അജ്ജാതി കുഴി വട. കൃഷ്ണ വഴക്ക് പറയുമെന്ന് ഭയന്ന് ഞാൻ നോക്കുന്ന കണ്ടിട്ടും അവൾ അടുത്ത് വന്നില്ല. പിന്നെ ഞാൻ തന്നെ അവളുടെ അടുത്ത് പോയി സെൽഫി എടുത്തു കുറച്ചു നേരം സംസാരിച്ചു. അപ്പോളാണ് ഒരു മൂലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇഷാനി നിൽക്കുന്നത് അർജുൻ കണ്ടത്. അർജുൻ അവളുടെ അടുത്ത് വന്നു ഡെസ്കിൽ ചാരി നിന്നു.
'ഓണം ആയിട്ട് ഇതാണോ നിനക്ക് ഇട്ടോണ്ട് വരാൻ തോന്നിയ വേഷം.. സമയം ഇല്ലാതായി പോയി.. ഇല്ലെങ്കിൽ നിന്നെ തിരിച്ചു പോയി ഡ്രസ്സ് മാറ്റിച്ചേനെ ഞാൻ..'
'അതിനിപ്പോ എന്താ.. നല്ലതല്ലേ. ഇത് പുതിയതാ. ഞാൻ അധികം ഇട്ടിട്ടില്ല..'
'പുതിയത് ആണെന്ന് വച്ചു ഓണത്തിന് ആരെങ്കിലും ഹൂഡി ആണോ ഇടുന്നത്.. അതും ബ്ലാക്ക് കളർ..'
'അത് ചേട്ടനും ബ്ലാക്ക് ആണല്ലോ..'
ഞാൻ ഒരു ബ്ലാക്ക് ഡെനിം ഷർട്ട് ആയിരുന്നു വേഷം. ഒപ്പം കറുത്ത കര മുണ്ടും. ഇതേ ഡ്രസ്സ് ന്റെ റെഡ് രാഹുലും ബ്ലൂ ആഷിക്കും എടുത്തു. ഒരേ കളർ എടുക്കിന്നതിലും ബെറ്റർ ഒരേ ടൈപ്പ് പല കളർ എടുക്കുന്നത് ആണെന്ന് ഞാൻ ആണ് പറഞ്ഞത്. ബ്ലാക്ക് എന്റെ ഇഷ്ടനിറങ്ങളിൽ ഒന്നായത് കൊണ്ട് ആ നിറത്തിൽ തന്നെ ഒരെണ്ണം പിന്നെയും വാങ്ങി..
'ഞാൻ ബ്ലാക്ക് ഷർട്ട് അല്ലെ. അതിന് ചേർന്ന മുണ്ടും. ഇത് ഓണത്തിന് ചേർന്ന ലുക്ക് തന്നെ ആണ്..'
'അപ്പൊ എന്റെ ചേരില്ല..?
ഇഷാനി ചുമ്മാ തർക്കിക്കാൻ വേണ്ടി ചോദിച്ചു
'പിന്നെ ഭയങ്കരം. നിന്നെ കണ്ടാൽ
💬 Comments
View all comments