0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.8K

ഏതോ കൊറിയൻ ഡ്രാമയിലെ നായികയേ പോലെ ആണ്. അതേ ഡ്രസിങ് സ്റ്റൈൽ, അതേ ഹെയർ കട്ട്, നിറവും അവരുടെ പോലെ ഒക്കെ ഉണ്ട്. നീ മലയാളി അല്ലെ ഇഷാനി ശരിക്കും..?

ഞാനതൊരു തമാശക്ക് ആണ് ചോദിച്ചത് എങ്കിലും അവളത് വളരെ സീരിയസ് ആയി എടുത്തത് പോലെ എനിക്ക് തോന്നി. ഞാൻ പറഞ്ഞതിൽ എന്താണ് ഇത്ര വേദനിക്കാൻ ഉള്ളതെന്ന് എനിക്ക് മനസിലായില്ല.

'അത് വിട്.. അസ്സൈമെന്റ് എഴുതി വച്ചോ..'

ഞാൻ ആ വിഷയം മാറ്റാൻ ശ്രമിച്ചു

'എഴുതി. ഇന്നലെ എഴുതി തീർന്നു കിടന്നപ്പോൾ ഒരു സമയം ആയി. കൈ ഒക്കെ ഇപ്പോളും വേദനിക്കുന്നു..'

'ഞാൻ ഇന്നലെ ആവുന്ന പറഞ്ഞ അല്ലെ പരിപാടിക്ക് വാ പരിപാടിക്ക് വാ എന്ന്. മൂത്തവർ പറഞ്ഞാൽ അനുസരിക്കണം. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും..'

ഞാൻ പറഞ്ഞത് പെട്ടന്ന് അവൾക്ക് മനസിലായില്ല..

'എന്താ പറഞ്ഞത്. ചേട്ടൻ പറഞ്ഞത് ഞാൻ കേട്ടില്ല.. അതോണ്ട് അസ്സൈമെന്റ് എഴുതി എന്നോ..?

ഞാൻ മറുപടി ഒന്നും കൊടുത്തില്ല. ഒരു ചിരി മാത്രം കൊടുത്തു. ആ ചിരിയിൽ അവൾക്ക് കാര്യം പിടികിട്ടി

'ദുഷ്ടാ... പരിപാടിക്ക് ഞാൻ വരില്ല എന്ന് കരുതി ആണോ മിസ്സിനെ കൊണ്ട് എന്നെ വഴക്ക് കേൾപ്പിച്ചത്.. ശോ മിസ്സ്‌ നിങ്ങളെ വഴക്ക് പറഞ്ഞപ്പോളെ എനിക്ക് എന്തോ പന്തികേട് തോന്നിയതാ..'

അവൾ അപ്പൊ വന്ന ദേഷ്യത്തിൽ എന്റെ കയ്യിൽ വേദനിക്കാതെ നുള്ളി

'എങ്ങനെ ഉണ്ടായിരുന്നു ഐഡിയ..'

'ഭയങ്കരം തന്നെ. അസ്സൈമെന്റ് എഴുതി തന്ന എനിക്കിട്ട് അത് വച്ചു തന്നെ പണിഞ്ഞു അല്ലെ. ആട്ടെ ഇന്നലെ എന്നിട്ട് ആരെ കൊണ്ട് എഴുതിച്ചു. ചേട്ടന്റെയും

💬 Comments

View all comments