Chapter Title : റോക്കി [സാത്യകി]
എന്റെ കയ്യിൽ തിരിച്ചു തന്നായിരുന്നു.. അതോ കൂട്ടുകാരൻ വച്ചില്ലെങ്കിലും കുഴപ്പമില്ലേ..'
'കുഴപ്പമുണ്ടെന്ന് അവൾ പറഞ്ഞു. അതോണ്ട് എഴുതി വെപ്പിച്ചു '
'ആരെ കൊണ്ട്..?
'അസ്സൈമെന്റ് തന്നില്ലേ.. അവളെ കൊണ്ട് തന്നെ..'
ഇഷാനിയുടെ മുഖം അത്ഭുതം കൊണ്ട് തിളങ്ങി..
'ആര് രേണു മിസ്സ് എഴുതിയെന്നോ..'
ഞാൻ ആണെന്ന അർഥത്തിൽ തലയാട്ടി... അത് കേട്ടതും ഇഷാനി ഉറക്കെ പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്ന പലരും അവളെ ശ്രദ്ധിച്ചതോടെ അവൾ കൈ കൊണ്ട് വായ പൊത്തി. പക്ഷെ അപ്പോളും ചിരി നിർത്താൻ അവളെ കൊണ്ട് പറ്റുന്നില്ലായിരുന്നു. അവളുടെ ചിരി കണ്ടു എനിക്കും ചിരി വന്നു. ഞങ്ങളുടെ ചിരികൾക്ക് ഇടയിലേക്ക് ആക്സമികമയോ അറിഞ്ഞോണ്ടോ കൃഷ്ണ കടന്ന് വന്നു
'എന്താ ഇത്ര ചിരിക്കാൻ.. നല്ല കോമഡി വെല്ലോം ആണെങ്കിൽ പറ.'
കൃഷ്ണ എന്റെ അരികിൽ വന്നു നിന്നു. ഞാനിപ്പോ കൃഷ്ണയ്ക്കും ഇഷാനിക്കും നടുവിൽ ആണ്. അന്നത്തെ മോഷണനാടകം പൊളിഞ്ഞതിൽ പിന്നെ കൃഷ്ണ ഇഷാനിയെ പറ്റി പരദൂഷണം പറഞ്ഞു വന്നിട്ടില്ല. അവളുടെ ഫ്രണ്ട്സും വന്നിട്ടില്ല. മാത്രമല്ല ഇഷാനി എന്റെ അടുത്തുണ്ടെങ്കിലും കൃഷ്ണ എന്റെ അടുത്ത് വരാനും സംസാരിക്കാനും തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ തവണ കൃഷ്ണ ഇഷാനിയോട് മിണ്ടുകയും ചെയ്തു. തനിക്ക് ഇഷാനിയോട് പ്രശ്നം ഇല്ലെന്ന് അറിയിക്കാനാണോ അന്നത്തെ സംഭവത്തിൽ തനിക്ക് പങ്കില്ല എന്ന് സ്‌ഥാപിക്കാനാണോ അവൾ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.
'ഹേയ് ഒന്നുമില്ല.. വെറുതെ ചിരിച്ചതാ..'
കൃഷ്ണയുടെ ചോദ്യത്തിന് ഞാൻ പെട്ടന്ന് അങ്ങനൊരു മറുപടി കൊടുത്തു. അത് കേട്ടതും അവൾ വല്ലാതെ ആയി. ഞാനും ഇഷാനിയും പറഞ്ഞു ചിരിച്ചത് അവൾ അറിയണ്ട എന്ന അർഥത്തിൽ
💬 Comments
View all comments