0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.8K

ഞാൻ പറഞ്ഞത് പോലെ അവൾക്ക് തോന്നി. അതങ്ങനെ അല്ലെന്ന് തോന്നിക്കാൻ ഞാൻ പെട്ടന്ന് തോന്നിയത് കൃഷ്ണയോട് പറഞ്ഞു..

'ഞങ്ങൾ രാവിലെ ഇങ്ങോട്ട് വരുന്ന വഴിയാണ്.. രാഹുൽ അമ്പലത്തിൽ പോകാൻ മറന്നത് കൊണ്ട് അടുത്തുള്ള ഒരു ഹോട്ടലിൽ കയറി മഞ്ഞൾപൊടി വാങ്ങി കലക്കിയാണ് നെറ്റിയിൽ തൊട്ടിരിക്കുന്നത്.. പക്ഷെ അവനെ കണ്ടാൽ രാവിലേ നിർമ്മാല്യം തൊഴുതിട്ട് വന്നു നിൽക്കുന്ന പോലെ ഇല്ലേ..'

ഞാൻ അത് പറഞ്ഞതും രാഹുൽ വെളിയിൽ നിന്നും ക്ലാസ്സിലേക്ക് കയറി വന്നു. അവന്റെ മുഖത്തെ മഞ്ഞ കുറി കണ്ടപ്പോ നിർത്തിയ ചിരി ഇഷാനി വീണ്ടും തുടങ്ങി. അവളുടെ പൊട്ടിച്ചിരി ഈ കോമഡിക്കാണ് ഞങ്ങൾ ചിരിച്ചത് എന്ന് കൃഷ്ണയേ ബോധിപ്പിക്കാൻ ആണോ അതോ ശരിക്കും അവന്റെ മുഖത്തെ കുറി കണ്ടു അവൾക്ക് ചിരി വന്നതാണോ എന്ന് എനിക്ക് മനസിലായില്ല. ഇതിനിത്ര ചിരിക്കാൻ എന്താണ് ഉള്ളതെന്ന് അറിയാതെ കൃഷ്ണ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ അർജുന്റെ കോമഡിക്ക് ഇഷാനി ചിരിക്കുമ്പോൾ താൻ ചിരിക്കാതെ നിന്നാൽ അത് ശരിയാവില്ല എന്ന് കരുതി കൃഷ്ണയും അവളുടെ ചിരിയിൽ പങ്ക് ചേർന്നു.

'ഞങ്ങടെ ഫോട്ടോ എടുത്തു തരുമോ..?

കൃഷ്ണ വളരെ കൂളായി ഇഷാനിയോട് ചോദിച്ചു. ഇഷാനി മറുപടി ഒന്നും പറയാതെ അർജുനെ നോക്കി.. എന്നിട്ട് കൃഷ്ണ നീട്ടിയ ഫോൺ വാങ്ങി അവരുടെ മുന്നിൽ നിന്നു. കൃഷ്ണ ഫോട്ടോ എടുക്കാൻ നേരം അർജുനോട് ചേർന്നു നിന്നു. സാധാരണ ഫോട്ടോ എടുക്കുന്നവർ എന്തെങ്കിലും നിർദേശം ഒക്കെ കൊടുക്കും അടുത്ത് നിൽക്കാൻ, നേരെ നോക്കാനൊക്കെ. ഇഷാനി അങ്ങനെ ഒന്നും ഇല്ലായിരുന്നു. അവിടെ ചെന്നു രണ്ട് മൂന്ന് ഫോട്ടോ

💬 Comments

View all comments