Chapter Title : റോക്കി [സാത്യകി]
കണ്ണിണ എന്ന് ഒക്കെ കേട്ടിട്ടില്ലേ. ഞാൻ വേട്ടക്ക് ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് അതിനെ പറ്റി ആധികാരികമായി പറയുന്നില്ല. ഒരു ആലങ്കരികമായി അങ്ങനെപറയാം തല്ക്കാലം.. ചെക്ക് മാർക്ക് അടയാളം തലതിരിച്ചിട്ടത് പോലെ ഭംഗിയിൽ വിതാനിച്ചു കിടക്കുന്ന അവളുടെ പിരികങ്ങളും ഗോട്ടി പോലെ തിളങ്ങുന്ന കറുത്ത കൃഷ്ണമണികളിലും എന്റെ കണ്ണുകൾ അലഞ്ഞു നടന്നു.
'അത് ഒന്നും ചെയ്യില്ല. നീ ഓടിയത് കൊണ്ട് കൂടെ ഓടിയതാണ് '
നായ്ക്കുട്ടിയെ കാല് കൊണ്ട് അവളിൽ നിന്ന് അകറ്റി നിർത്തി ഞാൻ അവളോട് പറഞ്ഞു. അതിന്റെ അടുത്ത് നിന്ന് മാറാൻ അവൾ വീണ്ടും എന്റെ പിറകിലേക്ക് മാറി കൊണ്ടിരുന്നു. വിരലുകൾ കൊണ്ട് ചെറുതായ് എന്റെ ഷർട്ടിൽ അവൾ പിടിച്ചത് പോലെ എനിക്ക് തോന്നി
' എനിക്ക് പേടിയാണ് '
വളരെ പതിഞ്ഞ സ്വീറ്റ് വോയിസ്. പേടിച്ചതിന്റെ ഒരു ചെറിയ കിതപ്പുണ്ടായിരുന്നു അവളുടെ വാക്കുകളിൽ
'നീ വെറുതെ പേടിക്കുകയാണ്.. ഇതൊരു കുഞ്ഞു പട്ടിക്കുട്ടിയാണ്.. നോക്ക്.. ഇത് നിന്നെ കടിച്ചു കീറുക ഒന്നുമില്ല '
പതിയെ മുട്ട് കുത്തി ആ നായ്ക്കുട്ടിയെ ഞാൻ കൈകളിൽ എടുത്തു. അവൻ അനുസരണയോടെ എന്റെ കൈകളിൽ ഇരുന്ന്
'ഇത് കണ്ടോ.. ഇവൻ എന്ത് പാവമാണ്.. നിന്റെ കൂടെ കളിച്ചത് ആണ് ഇവൻ.'
ഞാൻ പതിയെ നായയെ കൈകളിൽ നിന്നും താഴെ നിർത്തി. അത് പതിയെ നടന്നു അവളുടെ ഷൂസിന്റെ ചുവട്ടിൽ മണപ്പിച്ചു നാവ് കൊണ്ട് ചെറുതായ് നക്കി. അവൾ കണ്ണടച്ച് നിൽക്കുക ആണ്. പാവം നല്ല പേടി ഉണ്ട്.
'കണ്ടോ ഇവന് നിന്നെ ശരിക്കും ഇഷ്ടപ്പെട്ടു. ഇഷ്ടം കാണിക്കുന്ന ഒരാളെ ഇങ്ങനെ
💬 Comments
View all comments