0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.3K

പേടിക്കരുത് '

ഞാനൊരു തമാശ പറഞ്ഞു. അവളുടെ പേടി തെല്ലൊന്ന് കുറഞ്ഞത് പോലെ തോന്നി. പക്ഷെ അവൾ മാറുന്നത് അനുസരിച്ചു നായ അവളുടെ ഒപ്പം കാലിന് ചുറ്റും ഉരുമ്മി നടന്നു. പാവത്തിന്റെ നിസ്സഹായ അവസ്‌ഥ കണ്ടു ഞാൻ അവളുടെ ഒപ്പം കോളേജ്ഗേറ്റ് വരെ നടന്നു. എന്റെ കയ്യിൽ ആ പട്ടിക്കുട്ടിയും ഉണ്ടായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതം ആണ് അവളെന്നു തോന്നി. ഗേറ്റ് വരെയും ഞാൻ ചോദിച്ചതിന് ഒക്കെ ഒന്നോ രണ്ടോ വാക്കിൽ മാത്രം അവൾ മറുപടി ഒതുക്കി. മഴ പതിയെ പൊടിഞ്ഞു തുടങ്ങിയിരുന്നു..

ഗേറ്റിന് സമീപം വരെ ഞാൻ അവളെ കൊണ്ടാക്കി തിരിച്ചു നടക്കുമ്പോളാണ് അവളുടെ പേരും ക്ലാസ്സും ഒന്നും ഞാൻ ചോദിച്ചില്ല എന്ന് ഓർത്തത്.. ഇത്രയും നേരം കിട്ടിയിട്ടും അത് ചോദിക്കാതെ ഇരുന്ന ഞാൻ എന്തൊരു മണ്ടൻ ആണ്. ഗേറ്റിന് അപ്പുറം അവൾ മറയുന്നതിനു തൊട്ട് മുന്നേ ഞാൻ അവളോട് വിളിച്ചു ചോദിച്ചു

'താൻ ഏത് ഡിപ്പാർട്മെന്റ് ആണ്?'

അവളുടെ മുഖത്തു ഒരു അത്ഭുതമോ ചമ്മലോ ഒക്കെ മിന്നി മറഞ്ഞത് പോലെ എനിക്ക് തോന്നി. മഴ കനം വച്ച് തുടങ്ങിയപ്പോൾ ഹൂഡിയുടെ തൊപ്പി തലയിൽ കയറ്റി വച്ചു മതിലിനപ്പുറം മറയുന്നയിന് മുന്നേ അവളെനിക്ക് ഉത്തരം തന്നു

'ഞാൻ ചേട്ടന്റെ ക്ലാസ്സിൽ തന്നെ ഉള്ളതാണ് '

ഒരു നിമിഷം എന്റെ മനസ് മൊത്തം കിളി പാറി. ഞാൻ ഇവിടെ വന്നിട്ട് രണ്ട് ആഴ്ച എങ്കിലും ആയി. എന്നിട്ടും ഇത് പോലൊരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ടെന്ന് ഞാൻ കണ്ടില്ല എന്ന് പറഞ്ഞാൽ..? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കയ്യിലിരുന്ന

💬 Comments

View all comments