Chapter Title : റോക്കി [സാത്യകി]
ഇഷാനി നിൽക്കുന്നത് ഞാൻ കണ്ടത്. ഞാൻ കൈ കാട്ടി അവളെ വിളിച്ചു ഞങ്ങൾക്ക് ഒപ്പം ഇരുത്തി. എന്റെ അടുത്ത് അല്ലെങ്കിലും അങ്ങേ അറ്റത്തു അവൾ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഇല വച്ചു ഉപ്പേരി ഒക്കെ വിളമ്പിക്കൊണ്ട് ഇരിക്കുമ്പോളാണ് ക്രിസ്റ്റിന ഇഷാനിയുടെ മുന്നിൽ വന്നു നിന്നത്
'നീ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ കരുതി വന്നു കാണില്ല എന്ന്..'
ക്രിസ്റ്റീനയുടെ ചോദ്യത്തിന് ഇഷാനി മറുപടി ഒന്നും കൊടുത്തില്ല
'നീ പിരിവ് ഇട്ടില്ലല്ലോ.. പിരിവ് ഇടാഞ്ഞപ്പോ ഞാൻ കരുതി നീ വരില്ലായിരിക്കും എന്ന്..'
'ഞാൻ ഇട്ടു..'
ക്രിസ്റ്റിയുടെ സംസാരം ഇഷാനിക്ക് ഒരുതരം അരോചകം ആയി തോന്നി
'എന്റെ കയ്യിൽ ലിസ്റ്റ് ഉണ്ടല്ലോ. അതിൽ നിന്റെ പേര് ഇല്ലല്ലോ..'
'ഞാൻ ഗോകുലിന്റെ കയ്യിൽ കൊടുത്തതാ..'
'അവൻ ഇപ്പൊ ഇവിടെ ഇല്ലല്ലോ. അവൻ തന്നെ ആ ഈ ലിസ്റ്റ് എന്റെ കയ്യിൽ തന്നത്..'
ഗോകുൽ എന്തോ കാര്യത്തിന് വേണ്ടി പുറത്തേക്ക് പോയിരുന്നു. ക്രിസ്റ്റി പറഞ്ഞത് എല്ലാവരും ഒന്നും കേട്ടില്ല എങ്കിലും ഇഷാനിക്ക് അത് വലിയ അപമാനം ആയി തോന്നി. അവർ തമ്മിലുള്ള സംഭാഷണം കണ്ടു എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്നു. ഇഷാനി ഇനി ശരിക്കും പൈസ കൊടുത്തില്ലേ..? ഇല്ലെങ്കിൽ തന്നെ അത് കഴിക്കാൻ ഇരിക്കുമ്പോ വന്നു പറയുന്നത് മോശം ആണ്.. ഇനി കൃഷ്ണ പറഞ്ഞു ഇളക്കി വിട്ടതാണോ ഇവളെ. ഞാൻ കൃഷ്ണയേ ഒന്ന് രൂക്ഷമായി നോക്കി. പക്ഷെ അവൾ എന്നെ നോക്കി കണ്ണ് മിഴിച്ചു. ഇപ്പൊ നടക്കുന്നത് അവളുടെ അറിവോടെ ആയിരിക്കില്ല. വിളമ്പി വന്നവർ ഇഷാനിയുടെ ഇലയുടെ അടുത്ത് എത്തിയപ്പോ സ്റ്റോപ്പ് ആയി.
💬 Comments
View all comments