0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.8K

അവിടെ വഴി മുടക്കി എന്നോണം ക്രിസ്റ്റി നിൽപ്പുണ്ട്. ഇഷാനിയുടെ മുഖത്ത് നോക്കി ഒരു ഓദാര്യത്തോടെ "ആ കഴിച്ചോ " എന്ന് പറഞ്ഞിട്ട് ക്രിസ്റ്റി മാറി പോയി. വിളമ്പി വന്നവർ ഇഷാനിയുടെ ഇലയിലും വിളമ്പാൻ തുടങ്ങി. എന്നാൽ ഇഷാനി ഇരുന്നിടത്ത് നിന്നും എണീറ്റു പോകാൻ തുടങ്ങി. ശ്രുതി അവളോട് ഇരിക്കാൻ പറഞ്ഞു കയ്യിൽ പിടിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അവൾ തിരിഞ്ഞു നോക്കാതെ ക്ലാസ്സിന് പുറത്തേക്ക് പോയി. ക്രിസ്റ്റി പന്ന നായിന്റെ മോൾ ഈ ഓണം ഊമ്പിച്ചു.

ഇഷാനി പോയതോടെ ഞാൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് ക്രിസ്റ്റിയുടെ മുന്നിൽ ചെന്നു.

'അവൾ പൈസ തന്നു എന്നാണല്ലോ പറഞ്ഞത്. പിന്നെ എന്താ നിനക്ക് വിശ്വസിക്കാൻ ഇത്ര പ്രയാസം..'

'കൊടുത്തവരുടെയും കൊടുക്കാത്തവരുടെയും ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. അത് വച്ചാ അവൾ പൈസ ഇട്ടിട്ടില്ല എന്ന് ഞാൻ പറഞ്ഞത്.. '

ക്രിസ്റ്റി വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു

'എന്ത് കോപ്പാണേലും കഴിക്കാൻ ഇരിക്കുന്നിടത്ത് വച്ചാണോ ഒരാളെ എഴുന്നേൽപ്പിച്ചു വിടുന്നത്..'

എനിക്ക് ദേഷ്യം ശരിക്കും കത്താൻ തുടങ്ങിയിരുന്നു

'അതിന് ആര് എഴുന്നേൽപ്പിച്ചു വിട്ടു. അവൾ തന്നെ എണീറ്റ് പോയതല്ലേ. ഞാൻ കഴിക്കണ്ട എന്നൊന്നും പറഞ്ഞില്ലല്ലോ..'

'പിന്നെ ഇലയിട്ടത്തിന്റെ മുന്നിൽ വന്നു ഇമ്മാതിരി വർത്താനം പറഞ്ഞാൽ ആരായാലും എണീറ്റ് പോകും. ഞാൻ നിന്നോടൊക്കെ ഒരു തവണ പറഞ്ഞതാ ചുമ്മാ അവളുടെ മെക്കിട്ട് കേറരുത് കേറരുത് എന്ന്...'

എന്റെ സ്വരം ഉയരാൻ തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ക്രിസ്റ്റി പെട്ടന്ന് നിശബ്ദ ആയി. എന്നാൽ ഇതൊന്നും അറിയാതെ വിളമ്പി വന്ന ഞങ്ങളുടെ സീനിയർ വിഷ്ണു സീറ്റ് ഒഴിഞ്ഞു കിടക്കുന്ന

💬 Comments

View all comments