Chapter Title : റോക്കി [സാത്യകി]
ഇറങ്ങി. ഇനി തിരിച്ചു കേറുന്നത് ചടപ്പാണ്..'
ഞാൻ പറഞ്ഞു
'എനിക്ക് നല്ല വിശപ്പുണ്ട്. നമ്മൾ അപ്പോൾ എങ്ങോട്ടാ ഇപ്പൊ പോകുന്നെ..'
രാഹുൽ വയറ് തടവി പറഞ്ഞു
'ഫൈവ് സ്റ്റാറിലോട്ട് പോകാം..'
ആഷിക്ക് അവിടെ ഉള്ള നല്ലൊരു ഹോട്ടലിന്റെ പേര് നിർദേശിച്ചു
'അവിടെ സദ്യ കാണുമോടാ.. ഉണ്ടേൽ തന്നെ അവിടെ ഇരുന്ന് കഴിക്കാൻ ഇന്നൊരു ആമ്പിയൻസ് ഇല്ല..'
സദ്യ കഴിക്കാൻ മൂഡിൽ ഇരുന്നത് കൊണ്ട് വേറൊന്നും അപ്പോൾ കിട്ടിയാൽ ഒരു സംതൃപ്തി തോന്നില്ല.
'എന്നാൽ എന്റെ വീട്ടിൽ പോകാം..'
ശ്രുതി പറഞ്ഞു
'നിന്റെ വീട്ടിൽ എല്ലാർക്കും കഴിക്കാൻ കാണുമോ.. സദ്യ കാണുമോ..'
'കഴിക്കാൻ ഒക്കെ ഉണ്ടാകും. വലിയ സദ്യ ഒന്നും ഇല്ലേലും അത്യാവശ്യം കറികൾ ഒക്കെ കൂട്ടി ഊണ് കഴിക്കാം. സാമ്പാറും പുളിശ്ശേരിയും മോരും തോരനും അച്ചാറുമൊക്കെ ഉണ്ട് ആൾറെഡി. ഇപ്പൊ വിളിച്ചു പറഞ്ഞാൽ അമ്മ വേറെ എന്തെങ്കിലും സ്പെഷ്യലോ പായസമോ ഒക്കെ ഉണ്ടാക്കി വക്കും..'
ശ്രുതിയുടെ വീട്ടിൽ പോകുന്നത് ആണ് ശരിയെന്നു എല്ലാവർക്കും തോന്നി. എന്നും അവളുടെ കറി ഷെയർ ചെയ്തു അടിക്കുന്ന ആഷിക്കാണ് അവിടെ തന്നെ പോയാൽ മതിയെന്ന് ആദ്യം സമ്മതിച്ചത്. അവളുടെ അമ്മയുടെ കൈപ്പുണ്യം ശരിക്കും അറിയാമെന്നു ഞാനും വച്ചു..
'അല്ലെങ്കിൽ എന്റെ വീട്ടിൽ പോയാലോ.. നല്ല ബീഫ് കറി ഉണ്ട്.. വേറെ എന്തെങ്കിലും വേണേൽ നമുക്ക് ഓർഡർ ചെയ്യാം..'
കൃഷ്ണ ആണ് അത് പറഞ്ഞത്. അത്രയും നേരം കൃഷ്ണ ഞങ്ങളുടെ കൂടെ നില്ല്പുണ്ടായിരുന്നു എങ്കിലും അവൾ ഞങ്ങളുടെ കൂടെ വരുന്നതിനെ പറ്റി ഞങ്ങളാരും ചിന്തിച്ചിരുന്നില്ല. ഈ കൂട്ടത്തിൽ തന്നെ ഞാൻ മാത്രമേ ഉള്ളു
💬 Comments
View all comments