Chapter Title : റോക്കി [സാത്യകി]
അവളായി കമ്പനി. ശ്രുതിക്ക് പകരം തന്റെ വീട്ടിൽ പോകാമെന്നു അവൾ പറഞ്ഞപ്പോ അത്‍കൊണ്ട് ആർക്കും താല്പര്യം തോന്നിയില്ല. അതവരുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ അത് അവളോട് പറയാനുള്ള ഒരു കണക്ഷൻ അവളോട് ഞാനൊഴിച്ചു വേറെ ആർക്കും ഇല്ലായിരുന്നു.
'ഓണത്തിന്റെ മൂഡിൽ സദ്യ കഴിക്കാൻ നിൽക്കുമ്പോ ബീഫ് തിന്നാൻ പോകാനോ.. എന്നാൽ പിന്നെ ഇവൻ പറഞ്ഞപോലെ ആദ്യമേ ഹോട്ടലിൽ തന്നെ പോയാൽ പോരേടി പോത്തേ..'
ഞാൻ പെട്ടന്ന് അവളെ കളിയാക്കിയത് കണ്ടു എല്ലാവർക്കും ചിരി പൊട്ടി. കൃഷ്ണയ്ക്ക് ഇഷ്ടപ്പെടില്ല എന്ന് കരുതി അവരാരും ചിരിച്ചില്ല.
'അത് ഞാനോർത്തില്ല. സോറി..'
ഒരു ചമ്മലോടെ കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു. ജാഡയിട്ട് എന്തിനും സീരിയസ് ആയി മാത്രം സംസാരിച്ച ഒരു കൃഷ്ണയേ മാത്രമേ ഇവരെല്ലാം മുമ്പ് കണ്ടിട്ടുള്ളായിരുന്നു. അവളെ ഇത്ര സോഫ്റ്റ് ആയി കണ്ടത് അവർക്ക് ഒരു അത്ഭുതം ആയിരുന്നു.
'എല്ലാവരും കൂടി എങ്ങനെ പോകും. രണ്ട് ബൈക്ക് അല്ലെ ഉള്ളു. എനിക്ക് വണ്ടിയില്ല. അല്ലേൽ ടാക്സി വല്ലോം വിളിക്കണോ..'
രാഹുൽ അങ്ങോട്ട് പോകുന്നതിനെ പറ്റി സൂചിപ്പിച്ചു. ഞങ്ങൾ അതിനെ പറ്റി ചിന്തിക്കുന്നതിനു ഇടയിലാണ് കൃഷ്ണ വീണ്ടുമൊരു നിർദേശം ഞങ്ങൾക്കിടയിൽ ഇട്ടത്
'എന്റെ വണ്ടിയിൽ പോകാം. ഞാൻ കാറിലാണ് വന്നത്. ലക്ഷ്മി ഇന്ന് വണ്ടി എടുക്കാഞ്ഞത് കൊണ്ട് ഞാൻ എടുത്തു..'
കൃഷ്ണ ചാവി കാണിച്ചു കൊണ്ട് പറഞ്ഞു. ആ നിർദേശം എല്ലാവർക്കും ഇഷ്ടമായി. ഇനി ടാക്സി വിളിക്കണ്ടല്ലോ. ഇഷാനി മാത്രം ഒന്നും പറയാതെ എല്ലാം ഞങ്ങളുടെ തീരുമാനത്തിന് വിട്ടു തന്ന് അവൾ മിണ്ടാതെ നിൽക്കുകയായിരുന്നു. കാർ ഞാനാണ് എടുത്തത്. കൃഷ്ണ എനിക്കൊപ്പം
💬 Comments
View all comments