0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.9K

മുൻ സീറ്റിൽ ഇരുന്നു. ശ്രുതിയുടെ വീട്ടിലോട്ട് പോകുന്നതിന് ഇടയിൽ ഗോകുൽ എന്നെ വിളിച്ചു. അവൻ ഇപ്പോളാണ് സംഭവം എല്ലാം അറിഞ്ഞത്

'അളിയാ ഞാൻ അവിടെ ഇല്ലായിരുന്നു. ഇപ്പോളാണ് കാര്യം അറിഞ്ഞത്. ഇഷാനി എന്റെ കയ്യിലാണ് പിരിവ് തന്നത്. ഞാൻ ക്രിസ്റ്റിക്ക് ലിസ്റ്റ് കൊടുത്തതിന്റെ പിറ്റേന്നാണ് ഇഷാനി പൈസ ഇട്ടത്. അതാണ് ആ ലിസ്റ്റിൽ അവളുടെ പേര് കാണാഞ്ഞത്. എന്തായാലും തെറ്റ് ക്രിസ്റ്റിയുടെ ഭാഗത്താണ്..'

'നീ അവിടെ ഉണ്ടായിരുന്നേൽ ഈ അലമ്പ് ഒന്നും ഉണ്ടാവില്ലായിരുന്നു. ആ പോട്ടെ..'

'ഡാ നിങ്ങൾ എവിടാ.. നിങ്ങൾക്കുള്ള ഫുഡ്‌ ഉണ്ട് ഇവിടെ. ഇവിടെ വാ..'

'ഡാ അത് വേണ്ട. ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങി ശ്രുതിയുടെ വീട്ടിൽ കൂടാൻ തീരുമാനിച്ചു. അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞും പോയി.. എന്തായാലും പ്രശ്നം ഒന്നും ഇല്ലല്ലോ..'

ഗോകുലിനോട് പറഞ്ഞു പ്രശ്നം സോൾവ് ആയപ്പോൾ ഒരു ആശ്വാസം തോന്നി. ഇഷാനി പൈസ കൊടുത്തതാണ് എന്നറിഞ്ഞപ്പോ കൃഷ്ണ ഒന്ന് പിന്തിരിഞ്ഞു അവളെ നോക്കി.. ഗോകുൽ വിളിച്ചു കട്ട് ചെയ്തപ്പോൾ തന്നെ കാർ ശ്രുതിയുടെ വീട്ട് മുറ്റത്ത് എത്തിയിരുന്നു. ഞങ്ങൾ എല്ലാം കാറിൽ നിന്നും പുറത്തിറങ്ങി.

'ഹൈ.. ഇതാണോ ആര്യ നമ്പൂരിയുടെ ഇല്ലം..'

രാഹുൽ കളിയാക്കി ചോദിച്ചു

'ആണ്. എന്താ നിനക്ക് ഇഷ്ടമായില്ലേ..'

'നോമിന് ഇഷ്ടായിരിക്കുന്നു.. നടക്ക എല്ലാരും..'

അവൻ വീണ്ടും കളിയാക്കിയപ്പോൾ അവൾ അവനൊരു കുത്തും വച്ചു കൊടുത്തു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ശ്രുതിയുടെ അമ്മ ഞങ്ങളെ വീട്ടിലേക്ക് വരവേറ്റു. അവളുടെ അച്ഛനും ചേട്ടനും ജോലിക്ക് പോയത് കൊണ്ട് വീട്ടിൽ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അമ്മയെ അടുക്കളയിൽ

💬 Comments

View all comments