Chapter Title : റോക്കി [സാത്യകി]
സഹായിക്കാൻ ശ്രുതി ഒപ്പം പോയി. അവളുടെ കൂടെ തന്നെ ഇഷാനിയും പോയി. താൻ അവിടെ ചെന്നു എന്ത് കാണിക്കാൻ ആണെന്ന് കരുതി കൃഷ്ണ പോയില്ല. അത് അവൾ എന്നോട് പറയുകയും ചെയ്തു. വന്നയുടനെ തന്നെ ശ്രുതിയുടെ അമ്മ ജ്യൂസ് ഉണ്ടാക്കി തന്നു. അതിനിടയിൽ ഞങ്ങളെ ഒക്കെ ശ്രുതി അവളുടെ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു.
'അമ്മക്ക് ഈ വ്യക്തി ആരാണെന്ന് അറിയാമോ..?
ശ്രുതി എന്നെ ചൂണ്ടി കാണിച്ചു അവളുടെ അമ്മയോട് ചോദിച്ചു
'അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. അവളുടെ അർജുൻ ചേട്ടൻ..'
'അപ്പോൾ ഇവന്മാരെ അറിയുമോ..?
ശ്രുതി രാഹുലിനെയും ആഷിക്കിനെയും നോക്കി ചോദിച്ചു
'രാഹുലും ആഷിക്കും.. അല്ലെ..?
'കറക്റ്റ്. എങ്കിൽ ദേ ഈ ആളെ മനസ്സിലായോ എന്ന് പറ..'
ഇഷാനിയെ ചൂണ്ടി കാണിച്ചു ആയിരിന്നു ശ്രുതിയുടെ ചോദ്യം. അമ്മ അവളെ മൊത്തത്തിൽ ഒന്ന് നോക്കി. അവളുടെ വേഷവും പാവം പിടിച്ച ഭാവവും ഒക്കെ കണ്ടപ്പോ അമ്മയ്ക്ക് അവളെ മനസിലായി. അമ്മ അവളുടെ അടുത്ത് ചെന്നു അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു
'ഇഷാനി മോളല്ലേ... അവൾ എപ്പോളും പറയുമായിരുന്നു ക്ലാസ്സിലെ ഏറ്റവും പാവം കുട്ടിയുടെ ഓരോ കാര്യങ്ങൾ..'
തന്നെ കുറിച്ച് നല്ലത് സംസാരിക്കുന്നവരും നല്ലത് ചിന്തിക്കുന്നവരും ഉണ്ടെന്ന യാഥാർഥ്യം ഇഷാനിയുടെ ഹൃദയത്തെ പുളകം കൊള്ളിച്ചു. സന്തോഷം കൊണ്ടാണെങ്കിലും അവളുടെ കണ്ണുകൾ ആരും അറിയാതെ ഒന്ന് നിറഞ്ഞു.
'അപ്പോൾ ഈ ആളെയോ..?
അവസാന ഊഴം കൃഷ്ണയുടെ ആയിരുന്നു. കൃഷ്ണയുടെ രൂപവും ഭാവവും ഒന്നും വച്ചു അവളെ മനസിലാക്കാൻ അവളുടെ അമ്മക്ക് കഴിഞ്ഞില്ല. ശ്രുതി അവളുടെ ഏറ്റവും അടുപ്പമുള്ളവരെ
💬 Comments
View all comments