0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.9K

കുറിച്ചാണല്ലോ അമ്മയോട് എപ്പോളും പറയുക. അങ്ങനെ ഉള്ളവരുടെ കൂട്ടത്തിൽ കൃഷ്ണ ഇല്ല.. അമ്മ കൃഷ്ണയേ നോക്കി കുഴങ്ങി നിൽക്കുന്നത് കണ്ടപ്പോ കൃഷ്ണ തന്നെ അവസാനം പറഞ്ഞു

'അമ്മേ ഞാൻ കൃഷ്ണ..!

പേര് പറഞ്ഞിട്ടും അമ്മക്ക് ശരിക്കും ആളെ മനസിലായില്ല. അതാ മുഖത്ത് ഉണ്ടായിരുന്നു. എല്ലാവരെ പറ്റിയും കാര്യമായി അറിയുന്ന അമ്മക്ക് തന്നെ അറിയില്ല എന്നറിഞ്ഞപ്പോ കൃഷ്ണയ്ക്ക് ഉള്ളിൽ വിഷമം തോന്നി. അത് ആരുടെയും കുഴപ്പം അല്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരു വർഷം കൂടെ പഠിച്ചിട്ടും ഇവരെ ഒന്നും ഒരിക്കലും കൃഷ്ണ മൈൻഡ് ചെയ്തിട്ടില്ല. അവരോട് മിണ്ടാൻ ചെന്നിട്ടില്ല. ഇപ്പൊ കുറച്ചു നേരം സംസാരിച്ചപ്പോളും അടുത്തിരുന്നപ്പോൾ തന്നെ ഇവരൊക്കെ എത്ര അടിപൊളി ആണെന്ന് കൃഷ്ണയ്ക്ക് മനസിലായത്. കൃഷ്ണയുടെ മുഖം വല്ലാതെ ആകുന്നത് കണ്ട് അത് മാറ്റാൻ ശ്രുതി അമ്മയോട് പറഞ്ഞു

'അമ്മ മറന്നോ.. ഇവളെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ ഈയിടെ ടീവിയിൽ ഒരു സിനിമ വന്നപ്പോൾ ഒരാളെ കാണിച്ചിട്ട് പറഞ്ഞില്ലേ എന്റെ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന്റെ ചേച്ചി ആണെന്ന്..?

'ഞാൻ പേര് പറഞ്ഞപ്പോ പെട്ടന്ന് ഓർത്തില്ല മോളെ. ഞങ്ങൾ ഓണത്തിന് നിങ്ങടെ അവിടുന്നാണ് ഡ്രസ്സ്‌ ഒക്കെ എടുത്തത്. അപ്പോൾ കൂടെ ഇവൾ പറഞ്ഞതെ ഉള്ളു. അമ്മ പെട്ടന്ന് ഓർത്തില്ല..'

അമ്മ കൃഷ്ണയുടെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു. പത്തു പതിനഞ്ച് മിനിറ്റിനകം സദ്യ റെഡി ആയി. ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ നിലത്തു സ്‌ഥലം പിടിച്ചത് കൊണ്ട് താഴെ ഇല ഇട്ടു. ആദ്യം ഇരുന്നത് കൃഷ്ണ ആണ്.. അവളുടെ അടുത്ത് ഞാൻ.. എന്റെ

💬 Comments

View all comments