0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.9K

അടുത്ത് ഇഷാനി.. അതിനപ്പുറം രാഹുൽ, ആഷിക്ക് ഏറ്റവും ഒടുവിൽ ശ്രുതി.. അങ്ങനെ ഞങ്ങൾ ഇരുന്നു. അമ്മ തനിയെ ആണ് ഞങ്ങൾക്ക് എല്ലാം വിളമ്പിയത്. ആഷിക്ക് പുകഴ്ത്തുന്ന പോലെ ശ്രുതിയുടെ അമ്മയുടെ കൈപ്പുണ്യം വർണ്ണനക്ക് അതീതമായിരുന്നു. ഒരു കൊച്ചു സദ്യ തന്നെ അമ്മ ഞങ്ങൾക്ക് വിളമ്പി.

'ഏതായാലും ക്രിസ്റ്റി ഒരു നല്ല കാര്യമാണ് ചെയ്തത്. അത് കൊണ്ട് നമുക്ക് ഇന്ന് ഇത്രയും കിടിലൻ സദ്യ കഴിക്കാൻ പറ്റി '

ശ്രുതിയുടെ അമ്മയുടെ പാചകത്തെ പുകഴ്ത്താൻ എന്നോണം ആഷിക്ക് പറഞ്ഞു

'എന്നാലും ഒരാളെ കഴിക്കുന്ന ഇടത്തു വന്നു കണക്ക് പറയുന്നതും എഴുന്നേൽപ്പിച്ചു വിടുന്നതും ഒക്കെ നല്ല കാര്യം അല്ല. അതും ഈ പാവം മോളോട് ഇങ്ങനെ ഒക്കെ വഴക്ക് ഉണ്ടാക്കാൻ ഒക്കെ മനസ് ഉള്ളവർ നിങ്ങളുടെ ക്ലാസ്സിൽ ഉണ്ടന്ന് ഓർക്കുമ്പോ അത്ഭുതം തോന്നുന്നു..'

ശ്രുതി അവിടെ നടന്ന കാര്യങ്ങൾ ഒക്കെ അമ്മയോട് പറഞ്ഞിരുന്നു

'ഇതൊന്നും അല്ല ഇവളുടെ അടുത്ത് ഇതിലും മോശമായി പെരുമാറുന്നവർ ഉണ്ട് ഞങ്ങളുടെ ക്ലാസ്സിൽ..'

ശ്രുതി അത് പറഞ്ഞപ്പോ കഴിച്ചോണ്ട് ഇരുന്ന കൃഷ്ണയുടെ നെറുകയിൽ പെട്ടന്ന് കയറി അവൾ ചുമച്ചു. ഞാൻ പെട്ടന്ന് ഗ്ലാസിൽ വെള്ളമെടുത്തു അവൾക്ക് കൊടുത്തു. അവൾ തലയിൽ കൊട്ടി വെള്ളം കുടിച്ചു.. ശ്രുതി പറഞ്ഞപ്പോൾ തന്നെ അവളുടെ നെറുകയിൽ കയറിയത് എന്താണ് എന്ന് അമ്മ ഒഴിച്ച് എല്ലാവർക്കും മനസിലായിരുന്നു. പക്ഷെ ആരും അത് അറിഞ്ഞത് പോലെ ഭാവിച്ചില്ല. സദ്യ കഴിച്ചു എല്ലാവരും എഴുന്നേറ്റു. കയ്യും വായും കഴുകി വന്നപ്പോൾ ഇഷാനി ശ്രുതിയുടെ അമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു. അവർ എന്തോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു. കൃഷ്ണ

💬 Comments

View all comments