Chapter Title : റോക്കി [സാത്യകി]
അങ്ങോട്ട് ചെല്ലാൻ പോയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു ഞാൻ നിർത്തി. ഇഷാനിയുടെ മട്ടും ഭാവവും കണ്ടു കൃഷ്ണ എന്നോട് ചോദിച്ചു
'ഇവൾ എന്താ ഒരുമാതിരി മലയാളം സീരിയലിലെ നായികമാരെ പോലെ... എപ്പോളും എപ്പോളും ഗ്ലൂമി ആയിട്ട് ഇരിക്കും.. ഫുൾ സെന്റി..'
'അതിപ്പോ സീരിയലിൽ വേറെയും കുറെ കഥാപാത്രങ്ങൾ ഇല്ലേ.. അണിഞ്ഞു ഒരുങ്ങി നായികക്ക് സദാ സമയം പണി കൊടുക്കുന്ന ആളുകൾ. അങ്ങനെ കുറച്ചു പേര് അവളുടെ ലൈഫിലും ഉണ്ട്..'
ഞാൻ കൃഷ്ണയേ അടിമുടി നോക്കി പറഞ്ഞു
'നീ എന്താ എന്നെ കൊള്ളിച്ചു പറയുന്നേ.. ഞാൻ ഇന്നേ വരെ അവളുടെ മുഖത്ത് നോക്കി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക് അവളോട്..'
'നേരിട്ട് പറഞ്ഞിട്ട് ഉണ്ടാവില്ല. അല്ലാതെ നിന്റെ ഫ്രണ്ട്സ് വഴി ഒക്കെ നീ ഇവളെ കളിയാക്കിയിട്ടില്ല ഇത് വരെ..?
ഞാൻ കൃഷ്ണയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
'എന്റെ ഫ്രണ്ട്സ് ചെയ്യുന്നത് എല്ലാം എന്റെ തലയിൽ ആണോ ഇടുന്നത്.. നീ ഇന്നത്തെ കാര്യം വച്ചാണോ ഈ പറയുന്നത്.. എനിക്ക് ഇന്നത്തേതിൽ ഒരു പങ്കും ഇല്ല എന്ന് ഞാൻ എത്ര തവണ പറഞ്ഞു.. ഇനിയും വിശ്വാസം ഇല്ലേൽ നീ പോ..'
കൃഷ്ണ എന്നോട് ദേഷ്യപ്പെട്ടു പോകാൻ തുടങ്ങി. ഞാൻ അവളെ പിടിച്ചു നിർത്തി
'പിണങ്ങാതെ.. ഞാൻ ചുമ്മാ ഒന്ന് ചൂടാക്കിയത് അല്ലെ..'
കൃഷ്ണ ഇഷാനിയെ ശ്രദ്ധിച്ചു. അവൾ എന്താണ് പറയുന്നത് എന്നറിയാൻ കൃഷ്ണ വല്ലാതെ ആഗ്രഹിച്ചു
'ഇനി അവൾ ഇന്ന് നടന്നതിൽ എനിക്ക് പങ്കുണ്ട് എന്ന് വല്ലോം അമ്മയുടെ അടുത്ത് പറഞ്ഞു കളയുമോ.. നീ ചിന്തിച്ച പോലെ അവൾക്കും ചിന്തിക്കാമല്ലോ..
💬 Comments
View all comments