Chapter Title : റോക്കി [സാത്യകി]
പറ്റിയും കോളേജിലെ എനിക്ക് ആ സമയത്തു കേൾക്കാൻ താല്പര്യം ഇല്ലാത്ത പല നൂറായിരം കാര്യങ്ങളെക്കുറിച്ചും പറഞ്ഞോണ്ട് ഇരുന്നു അവന്റെ സംസാരം അവളിലേക്ക് വരുന്നില്ല എന്ന് കണ്ട് ഞാൻ തന്നെ വീണ്ടും അവളുടെ കാര്യം എടുത്തിട്ട്.
'അവളെങ്ങാനാ വളയുമോ?
ഞാൻ എന്റെ സ്‌ഥിരം വളക്കൽ ചോദ്യം തന്നെ ഇവിടെയും ഇട്ടു. കൊള്ളാവുന്ന ഏത് പെണ്ണിനെ കണ്ടാലും ഞാനിങ്ങനെ അവനോട് ചോദിക്കും. വെറുതെ ഒരു തമാശ എന്ന നിലക്ക് ചോദിക്കുന്നതാണ് അതൊക്കെ. അവരുടെ ആരുടെയും പുറകെ നടക്കാൻ എനിക്ക് താല്പര്യമില്ല.
എന്റെ ചോദ്യം ആ അർഥത്തിൽ എടുത്തു അവന് മറുപടി തന്നു
'അതൊക്കെ പെട്ടന്ന് വളയും. നീ ഇന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ നാളെ അവൾ തിരിച്ചു ഇഷ്ടം ആണെന്ന് പറയും '
ഞാൻ ചോദിച്ചതിന് അവൻ പോസറ്റീവ് ആയാണ് മറുപടി നൽകിയത് എങ്കിലും അതിലെ നെഗറ്റീവ് എനിക്ക് വല്ലായ്മ ഉണ്ടാക്കി. ഞാൻ നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല
'ഞാൻ എന്തായാലും അതിനെ ഒന്ന് ട്രൈ ചെയ്യാൻ പോകുവാ '
എന്റെ മറുപടിയിലെ സൂചന മനസിലാക്കി അവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
'നീ സീരിയസ് ആയിട്ടാണോ ഇത്രയും നേരം പറഞ്ഞത്. അവളോട് എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞാൽ നിന്റെ തല ഞാൻ പൊളിക്കും. വേറെ എത്ര നല്ല പിള്ളേർ ഉണ്ട്.'
എന്റെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു. പക്ഷെ അവൻ നിർത്തിയില്ല.
'നമുക്ക് കൃഷ്ണയേ നോക്കാം. അല്ലേൽ വേണ്ട ലക്ഷ്മിയേ തന്നെ നോക്കി കളയാം. അതൊക്കെ നിനക്ക് സെറ്റ് ആണ്. ഇവളെ ഒക്കെ നോക്കിയാൽ കോളേജിൽ നിനക്ക് പട്ടി വില ആയിരിക്കും
💬 Comments
View all comments