0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

വീണ്ടും സംസാരിക്കും എന്ന് ഞാൻ ആലോചിച്ചു. ക്ലാസ്സിൽ ആരുമായും അവൾക്ക് കമ്പനി ഇല്ലാത്തത് കൊണ്ട് നേരിട്ട് തന്നെ മുട്ടേണ്ടി വരുമെന്ന് ഉറപ്പായി. രാഹുൽ തെണ്ടി അവളുടെ കാര്യത്തിൽ ഒരു സഹായവും ചെയ്യുമെന്ന് തോന്നുന്നില്ല. അവനെ എങ്ങനെ എകിലും മനസ് മാറ്റണം. ഇന്റർവെൽ ന് വെറുതെ ഞാൻ അവന് പഫ്സും നാരങ്ങ വെള്ളവും വാങ്ങിച്ചു കൊടുത്തു. അത് എന്തിനാണ് എന്ന് അറിയാതെ അവൻ മുണുങ്ങി.

തിരിച്ചു ക്ലാസ്സിലേക്ക് വരുന്ന വഴിയാണ് രാഹുലിനെ കുറച്ചു സീനിയർ പിള്ളേർ വിളിച്ചത്. അവന് അത്യാവശ്യം കമ്പനി എല്ലാ ഡിപ്പാർട്മെന്റ്ലും ഉണ്ട്. അതിനിടയിൽ ആണ് ആ കൂട്ടത്തിൽ ഒരുത്തനു എന്റെ എയർ പിടിച്ചുള്ള നിപ്പൊന്നും ഒട്ടും സുഖിച്ചില്ല. ഞാൻ കേൾക്കെ തന്നെ അവൻ രാഹുലിനോട് ചോദിച്ചു

'ഏതാടാ ഈ അമ്മാവൻ വയസ്സ് കാലത്ത് കോളേജിൽ.. നിന്റെ ഫ്രണ്ട് ആണോ?

'നിന്റെ അമ്മായിയോട് ചോദിച്ചു നോക്ക് ആരാണെന്ന് പറഞ്ഞു തരും '

ഒറ്റ നിമിഷം കൊണ്ട് തന്നെ അവനുള്ള മറുപടി വീണു കഴിഞ്ഞിരുന്നു. ഏണി ചാരാൻ വരുന്നവന്റെ കൂതിയിൽ ആണി അടിക്കുന്ന ശീലത്തിനു മാത്രം ഇത്രയും പ്രായം എത്തിയിട്ടും മാറ്റം ഉണ്ടായിരുന്നില്ല. പെട്ടന്നുള്ള എന്റെ മറുപടിയിൽ ചൂളി പോയ ആ സീനിയർ കുമാരൻ എന്റെ അടുത്തേക്ക് വലിയ റോൾ കളിച്ചു വന്നു. വന്ന ഉടനെ എന്റെ നെഞ്ചിൽ ഒരു തള്ളാണ് അവൻ വച്ചു തന്നത്. ആ കൈ തട്ടി മാറ്റി അപ്പൊ തന്നെ ദേഹത്ത് തൊട്ട് കളി വേണ്ടെന്ന് ഞാൻ വാണിങ് കൊടുത്തു. അപ്പോളേക്കും ആളുകൾ ഒക്കെ ചുറ്റും കൂടിയിരുന്നു. എന്റെ ക്ലാസ്സിലെ കുറച്ചു പിള്ളേർ

💬 Comments

View all comments