0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

ആ ഭാഗത്തു തന്നെ ഉണ്ടായിരുന്നു. ഗോകുലും അജയുമൊക്കെ ഇടക്ക് കയറിയതോടെ അടിക്കാൻ വന്ന പ്ലാൻ അവൻ വിട്ടെന്ന് തോന്നി. പക്ഷെ അവന്റെ നാക്ക് അടങ്ങി ഇരിക്കുന്നുണ്ടായിരുന്നില്ല. ആ ബഹളത്തിന്റെ ഇടയിൽ അവൻ പറഞ്ഞത് പലതും എനിക്ക് മനസിലായില്ല. എന്തോ വലിയ വെല്ലുവിളി പോലെ അവനെന്തോ തൊലിക്കുന്നത് കേട്ട് ടെമ്പർ തെറ്റി ഞാൻ എല്ലാവരെയും തള്ളി മാറ്റി അവന്റെ മുന്നിലേക്ക് ചെന്ന്. അവനാണോ അവന്റെ കൂടെ നിന്നവൻ ആണോ എന്നുറപ്പില്ല ഒരടി എന്റെ ചെവിയുടെ സൈഡിലൂടെ മൂളി പോയി. അമ്മായിക്ക് പറഞ്ഞതിലും സ്പീഡിൽ ആയിരുന്നു ഇത്തവണ എന്റെ മറുപടി. ആഞ്ഞൊരു അടി അവന്റെ തല നോക്കി കൊടുത്തു. "പടക്കെ" എന്ന ആ ശബ്ദം അവിടെയാകെ മുഴങ്ങി കേട്ടു. അടി കൊണ്ട് അവൻ ഒന്ന് പിന്നോട്ട് മാറി. രണ്ട് കൂട്ടരെയും പിടിച്ചു മാറ്റാൻ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ പ്രശ്നങ്ങൾ അവിടെ ഉണ്ടായില്ല. കൂടെയുള്ളവർ അവനെ തള്ളി മാറ്റി കൊണ്ട് പോകുന്നതിനിടയിലും അവൻ എന്നെ വൈരാഗ്യത്തോടെ തല തടവി നോക്കുന്നുണ്ടായിരുന്നു. നല്ല വേദന കാണും തലക്ക്, അതുറപ്പാണ്!

അടി കഴിഞ്ഞു ക്ലാസ്സിൽ കേറാൻ മൂഡില്ലാതെ ഞാനും രാഹുലും ക്ലാസിൽ കേറാൻ നിന്നില്ല പിന്നീട്. അടുത്തുള്ള ഒരു ബാറിൽ പോയി ചെറുത് ഒരെണ്ണം അടിച്ചു ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ പഴയ ഇടി കഥകൾ വിളമ്പി കൊണ്ടിരുന്നു. അടിച്ചു കഴിഞ്ഞു ക്ലാസ്സിൽ കേറാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവനാണേലും അതോട്ടും താല്പര്യമില്ല. പക്ഷെ ഇഷാനിയെ വീണ്ടും കാണണം എന്നുള്ള ആഗ്രഹം ഒരെണ്ണം കീച്ചിയപ്പോ വീണ്ടും കൂടി. രാഹുലിനോട് അത് പറഞ്ഞില്ല എങ്കിലും മറ്റേതോ

💬 Comments

View all comments