0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

കയറരുത് എന്ന് ഞാൻ രാഹുലിന് നല്ല താക്കീത് കൊടുത്തിരുന്നു. അഥവാ എന്റെ കയ്യിൽ നിന്നില്ലേൽ പിടിച്ചു മാറ്റേണ്ട ചുമതല ആയിരുന്നു അവന്. അവനപ്പോളും സംഭവം പറഞ്ഞു തീർക്കാമെന്ന് പറയുന്നുണ്ടായിരുന്നു

എന്തായാലും എന്റെ പ്ലാനിങ് പോലെ തന്നെ ഞങ്ങളെ തപ്പി ഷോണും ഗ്യാങ്ങും ടോയ്‌ലെറ്റിൽ കയറി. അടി പൊട്ടുമെന്ന് മനസിലായപ്പോ പതിയെ ഓരോരുത്തർ ആയി അവിടെ നിന്നും മാറാൻ തുടങ്ങി. ഷോൺ ആയിരുന്നു മുന്നിൽ നിന്നത്. അവന്റെ തൊട്ട് പിന്നിൽ അടി വാങ്ങിയ അലക്സ്‌. അവന്റെ പിറകിൽ ഫൈസി അങ്ങനെ.. മുഖമുഖം വന്നു നിന്നപ്പോ ഈ കോളേജിലെ ഡോണിനോട് എന്തെങ്കിലും രണ്ട് പഞ്ച് പറയണം എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ രാഹുൽ അത് കുളമാക്കി. ഞങ്ങൾ തമ്മിൽ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ ഇടക്ക് കയറി വിഷയം ഒതുക്കാൻ നോക്കി. അടിക്കാൻ തന്നെ കച്ച കെട്ടിയ ഷോണിന്റെ ആദ്യ അടി എനിക്ക് വേണ്ടി എന്റെ കൂട്ടുകാരൻ തെണ്ടി ഏറ്റുവാങ്ങി. കൂട്ടത്തിൽ പ്രശ്നം ഒതുക്കി തീർക്കാൻ കഴച്ചു നിന്നവന് തന്നെ അടി കിട്ടിയ സ്‌ഥിതിക്ക് പിന്നെ ചോദ്യവും പറച്ചിലിന്റെയും ഒക്കെ ആവശ്യം ഉണ്ടായിരുന്നില്ല. അലക്സിനു കൊടുത്തതിന്റെ ബാക്കി കൈ ചുരുട്ടി ഷോണിന്റെ മുഖം നോക്കി ഒന്ന് പെരുക്കി. എന്നിട്ട് പിന്നിലേക്ക് ഒരു ചുവട് ഇറങ്ങി ആഞ്ഞൊരു ചവിട്ട് ഫൈസിയുടെ നെഞ്ചിൽ ചവിട്ടി. നല്ലൊരു ഊക്കൻ ചവിട്ടായിരുന്നു. അതിന്റെ ആയത്തിൽ അവനും അവന്റെ പിറകിൽ ഉള്ളവരും മലർന്നടിച്ചു വീണു. ആ തക്കത്തിൽ എനിക്ക് നല്ലത് പോലെ അലക്സിനെ ഒന്നൂടെ പെരുമാറാൻ കിട്ടി. അതിനിടയിൽ കിട്ടിയ അവന്റെ രണ്ടടികൾക്ക് ഞാൻ മൈര്

💬 Comments

View all comments