0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

വില പോലും കൊടുത്തില്ല. അവന്റെ കഴുത്തു എന്റെ കൈകൾക്ക് ഇടയിൽ മുറുക്കി കുനിച്ചു നിർത്തി നടുവിന് കൈമുട്ട് ചേർത്ത് ഭേഷായി കൊടുത്തു. അതിനിടയിൽ ചവിട്ടിൽ മലർന്ന് വീണവർ ചാടി പിരണ്ടു എണീറ്റ് വീണ്ടും എന്റെയടുത്തേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ എനിക്കും നല്ലത് പോലെ കിട്ടുന്നുണ്ടായിരുന്നു. പക്ഷെ നില ഉറപ്പിച്ചു ഞാൻ നിന്നടിക്കുന്നത് കൊണ്ട് അവരുടെ ആത്മവിശ്വാസം കുറയുന്നത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. അവർ ഏകദേശം പിന്മാറുന്നതിന്റെ വക്കിൽ എത്തിയപ്പോളാണ് അവരെ വകഞ്ഞു മാറ്റി ഫൈസി എന്റെ മുന്നിലേക്ക് വന്നത്. ഞാൻ കൊടുത്ത ചവിട്ട് വച്ചു അത്രയും ആവേശം അവൻ കാണിക്കേണ്ടതല്ല. കൈക്ക് നല്ല വേഗത ഉള്ളത് കൊണ്ട് രണ്ട് കൈ കൊണ്ടും അവന്റെ നെഞ്ചിലേക്ക് ഞാൻ ആഞ്ഞിടിച്ചു. ഒരിടി നല്ലത് പോലെ അവന് കിട്ടിയെങ്കിലും അടുത്തത് അവൻ വളരെ വിദഗ്ദമായി കൈ വച്ചു ബ്ലോക്ക്‌ ചെയ്തു. അതിന്റെ അത്ഭുതം എന്നിൽ നിന്ന് മാറുന്നതിനു മുമ്പ് തന്നെ അവന്റെ ഇടം കയ്യിൽ നിന്നൊരു പഞ്ച് എന്റെ കണ്ണിന് താഴെ കിട്ടി.

മൈര്...!! കണ്ണിൽ കൂടി വെള്ളം ഒഴുകുന്ന പോലെ എനിക്ക് തോന്നി. മൊത്തത്തിൽ ഒരു മൂടൽ. ഇത്രയും നേരം കിട്ടിയ അടിയൊന്നും ഇത്രക്ക് പവർ ഇല്ലായിരുന്നു. എന്റെ കണക്ക് കൂട്ടൽ പിഴച്ചത് ഇവിടെ ആണ്. പിള്ളേരെ മൊത്തത്തിൽ അങ്ങ് ഊക്കി വിടാമെന്ന് ഞാൻ അതിമോഹം കാണിച്ചു. കൂട്ടത്തിൽ അടി പഠിച്ച ഒരുത്തൻ ഉണ്ടാകുമെന്ന് ഞാൻ നിരീച്ചില്ല. എന്തായാലും ഇനി അതാലോചിച്ചിട്ട് കാര്യമില്ല. കിട്ടുന്നത് പോലെ തിരിച്ചു കൊടുക്കുക. ഫൈസീയുടെ രണ്ട് മൂന്ന് അടി കൂടെ അതിനിടയിൽ എനിക്ക്

💬 Comments

View all comments