Chapter Title : റോക്കി [സാത്യകി]
എല്ലാവർക്കും പരിചയപ്പെടുത്തി. പത്തിരുപത്താറ് വയസുള്ള ഞാൻ എന്തിനാണ് ഇപ്പൊ ഇവിടെ രണ്ടാം വർഷത്തിൽ വന്നു ജോയിൻ ചെയ്യുന്നതെന്ന ന്യായമായ സംശയം ഉള്ളത് കൊണ്ട് തന്നെ ആവണം മിസ്സ് അധികം അടുപ്പം കാണിച്ചില്ല എന്നോട്.
ക്ലാസ്സ് തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോ വാതിൽക്കൽ ഒരുത്തൻ ഓടി കിതച്ചു വന്നു
'എന്താ താമസിച്ചത്?'
'ബൈക്ക് ഇടക്ക് വച്ചു പഞ്ചർ ആയിപ്പോയി മിസ്സേ '
അവൻ മറുപടി പറഞ്ഞു
'അതിന് നീ ബസിനല്ലേ വരുന്നത്'
ഏതോ ഒരുത്തൻ ഇടയിൽ നിന്നൊരു കൌണ്ടർ അടിച്ചു. ക്ലാസ്സിൽ ഒരു ചെറിയ ചിരി പടർന്നു. മിസ്സിനും ചിരി മറച്ചു പിടിക്കാൻ പറ്റിയില്ല
'കൂട്ടുകാരന്റെ ബൈക്കിലാണ് മിസ്സ് വന്നെ '
അവൻ ഒരു ജാള്യത കലർന്ന ചിരിയിൽ മറുപടി കൊടുത്തു
'ശരി ശരി. സ്‌ഥിരം താമസിച്ചു വന്നാൽ ഞാൻ അറ്റൻഡൻസ് തരില്ല കേട്ടോ.'
മിസ്സിന്റെ വാണിങ് കേട്ട് തലകുലുക്കി അവൻ വന്നിരുന്നത് എന്റെ അടുത്താണ്. എന്നെ കണ്ടിട്ട് പെട്ടന്ന് കാര്യം മനസികാതെ അവൻ ഒന്ന് അമ്പരന്നു
'പേടിക്കണ്ട. ഫ്ലാറ്റ് മാറിയതല്ല. പുതിയ അഡ്മിഷൻ ആണ് '- ഞാൻ പറഞ്ഞു
മിസ്സ് പഠിപ്പിച്ചു തകർക്കുന്നതിന് ഇടയിൽ ഞങൾ കാര്യമായി പരിചയപ്പെട്ടു. അവന്റെ പേര് രാഹുൽ എന്നാണ്. പരിചയപ്പെട്ടു ആദ്യ കുറച്ചു മിനിറ്റ്കൾ കൊണ്ട് തന്നെ ഇവൻ ഇവിടുത്തെ എന്റെ ബഡി ആകുമെന്ന് എന്റെ മനസ് പറഞ്ഞു. അപ്പോളാണ് ക്ലാസ്സിന് മുന്നിൽ ഹെഡ്സെറ്റ് ഒക്കെ വച്ചു പാട്ട് കേട്ട് കൂളായി ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടത്. ഞാൻ ഡിപ്പാർട്മെന്റിലേക്കുള്ള വഴി ചോദിച്ച അതേ പെൺകുട്ടി.. ഇവളും എന്റെ ക്ലാസ്സിലാണോ പഠിക്കുന്നത്. എന്നിട്ടാണോ
💬 Comments
View all comments