Chapter Title : റോക്കി [സാത്യകി]
പൊത്തിപ്പിടിച്ചു. ഫൈസിക്കൊപ്പം അവന്മാർ എല്ലാം അലക്സിന്റെ തലയിലെ മുറിവിലേക്ക് ശ്രദ്ധ തിരിച്ചു.
എന്റെ ദേഹത്തെ മുറിവ് രാഹുലും നോക്കാൻ തുടങ്ങി. ഒന്നും പ്രശ്നം ഇല്ലെന്ന് ഞാൻ നിസാരമട്ടിൽ ഒഴിവാക്കി പറഞ്ഞെങ്കിലും എന്റെ പലയിടത്തും നല്ല വേദന ഉണ്ടായിരുന്നു. കണ്ണിന് താഴെ കിട്ടിയ ഇടി ആയിരുന്നു പുറമെ കാണുമ്പോൾ ഉള്ള വലിയ പരിക്ക്. പിന്നെ ചെറിയ പോറൽ മാത്രമേ കാണാൻ ഉള്ളായിരുന്നുള്ളു. ഞാൻ ഈയിടെ വാങ്ങിച്ച പുത്തൻ ബ്ലാക്ക് ഷർട്ട് ആയിരുന്നു. അതിന്റെ മുന്നിലത്തെ കുറച്ചു ബട്ടൻസ് ഒക്കെ പോയിരുന്നു. ടോയ്‌ലെറ്റിൽ നിന്നും ഞങ്ങളും മാറി. മുഖവും ദേഹവും ഒക്കെ ടാപ്പിൽ കഴുകിയപ്പോൾ ഒരു നീറ്റൽ വന്നെങ്കിലും ചെറിയൊരു ആശ്വാസം തോന്നി മൊത്തത്തിൽ. ഈ സമയം കോളേജിൽ ചുമ്മാ കറങ്ങി നടക്കുന്നത് പന്തി അല്ല എന്ന് രാഹുൽ കൂടെ കൂടെ പറഞ്ഞു. അവന്മാരുടെ കണ്ണ് വെട്ടിച്ചു കോളേജ് ഇറങ്ങാൻ പറ്റിയില്ലെങ്കിൽ ഏറ്റവും സേഫ് സ്വന്തം ഡിപ്പാർട്മെന്റ് തന്നെ ആണ്. അവിടെ കേറി വന്നു ഒരുത്തനും ഒന്നും ചെയ്യില്ല. ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള പീരിയഡ് രേണുവിന്റെ ആയിരുന്നു. അവൾ ക്ലാസ്സിൽ വന്നിട്ടില്ലായിരുന്നു.
ക്ലാസ്സിൽ കയറി കഴിഞ്ഞു മുഴുവൻ പിള്ളേരും ആദ്യമായി കാണുന്ന പോലെ എന്നെ നോക്കി. ഓരോ നോട്ടത്തിലും ഓരോ അർഥം ആയിരുന്നു. ഗോകുൽ ഒറ്റക്ക് എന്തിനാണ് അവരുടെ ഇടയിൽ കയറി കൊടുത്തത് എന്ന് പറഞ്ഞു ഞങ്ങളെ ശകാരിക്കുന്നുണ്ടായിരുന്നു. അജയ് ആണെങ്കിൽ ഇപ്പൊ അവന്മാരെ തിരിച്ചു തല്ലണം എന്ന മൈൻഡിൽ ആയിരുന്നു. അതിനിടക്ക് അവന്മാർ സീനിയർസ് ആണെന്നും ചുമ്മാ പ്രശ്നം വഷളാക്കേണ്ട എന്നും കഞ്ചൻ ശരത് വന്നു പറഞ്ഞതും നീ
💬 Comments
View all comments