0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

സീനിയർസിന്റെ മൂഞ്ചിക്കോ എനിക്ക് പറ്റില്ല എന്ന് അജയ് തിരിച്ചു പറഞ്ഞതും അടുത്ത അടിയിലേക്ക് പൊട്ടേണ്ടത് ആയിരുന്നു. മിക്ക പിള്ളേരും ഒരു അത്ഭുതത്തോടെ എന്നെ നോക്കിയപ്പോ കൃഷ്ണയുടെ മുഖത്ത് ഒരു പുച്ഛം ആയിരുന്നു. ഞാൻ വെറും അലമ്പ് ആണെന്ന് അവൾ മനസിലാക്കിയത് കൊണ്ടാവും. പക്ഷെ ഇത്ര ഒക്കെ സംഭവിച്ചിട്ടും ഇഷാനി തല ഉയർത്തി എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ഉണ്ടായില്ല. അടിയുടെ വിവരണം അടുത്തുള്ളവർ പറയുന്നതിന് ഇടയിൽ അലെക്സിന്റെ തല പൊട്ടിയത് പറഞ്ഞപ്പോ മാത്രം അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കി. ഞാൻ അത് ശ്രദ്ധിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ആ നോട്ടം അവൾ വിദഗ്ദമായി പിൻവലിച്ചു. ഷർട്ട്‌ ബട്ടൺ വിട്ട് ഉള്ളിലെ ചുവന്ന ബനിയൻ ഒക്കെ കാണിച്ചോണ്ട് ആയിരുന്നു എന്റെ നിൽപ്പ്. അത് കണ്ട് സങ്കടം തോന്നി ആകണം എവിടുന്നോ വാങ്ങിച്ചോണ്ട് വന്ന രണ്ട് സേഫ്റ്റി പിൻ ശ്രുതി എനിക്ക് കൊണ്ട് വന്നു. എന്നിട്ട് അവൾ തന്നെ അത് വൃത്തിയായി ഷർട്ടിൽ കുത്തി തന്നു. ഇപ്പൊ പെട്ടന്ന് കണ്ടാൽ ബട്ടൺ പൊട്ടിയത് അറിയില്ല. എന്റെ കണ്ണ് കണ്ടു അവൾക്ക് ആകെ പേടി ആയി. ഹോസ്പിറ്റലിൽ പോകാനൊക്കെ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ടായിരുന്നു. വീട്ടിൽ പോയി കുറച്ചു ഐസ് വച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളെന്ന് പറഞ്ഞു ഞാൻ അവളെ അശ്വസിപ്പിച്ചു. എന്തായാലും ഈ തല്ല് കൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ശ്രുതി ആയുള്ള സൗഹൃദം ആയിരുന്നു. ക്ലാസ്സിലെ ഏറ്റവും പാവം കൊച്ചായിരുന്നു അവൾ, അതേ പോലെ ഏറ്റവും ചെറിയ കൊച്ചും. അതിന്റെ ഒരു കുട്ടിത്തം ഒക്കെ

💬 Comments

View all comments