Chapter Title : റോക്കി [സാത്യകി]
ഉള്ള അവളുമായി എന്നെ പോലൊരു തെമ്മാടിക്ക് സൗഹൃദം ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
അതിനിടയിൽ ആണ് മുഖം വീർപ്പിച്ചു ഭദ്രകാളിയെ പോലെ രേണു ക്ലാസ്സിലേക്ക് കയറി വന്നത്. അവൾ നേരെ ഞങ്ങൾ ഇരിക്കുന്ന അവിടേക്കാണ് വന്നത്. അവളുടെ ഈ ഭാവം പലതവണ കണ്ട എനിക്ക് അതൊരു പുതുമ അല്ലായിരുന്നു. പിള്ളേരുടെ മുഴുവൻ മുന്നിൽ വച്ചു എന്നെ നാണം കെടുത്താതെ വെളിയിൽ കൊണ്ട് വന്നു അവളുടെ വായിൽ വന്നത് മുഴുവൻ അവൾ എന്നോട് പറഞ്ഞു കൊണ്ടിരുന്നു
'നീ ആരാന്നാ നിന്റെ വിചാരം.. അർജു.. ഗുണ്ടയോ..? ഒരു ചെറുക്കന്റെ തല പൊട്ടി ചോര ഒക്കെ വന്നെന്നാ കേട്ടത് '
ചെയ്തതിന്റെ സീരിയസ്നെസ്സ് എനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. എന്നിട്ടും അത് വരെ തോന്നാത്ത പശ്ചാത്താപം അവൾ എന്റെ മുന്നിൽ നിന്ന് കണ്ണ് നനച്ചപ്പോൾ എനിക്ക് തോന്നി. ഒരോ രണ്ട് തെറിക്കും ഇടയിൽ ഓരോ അടി കൂടെ അവൾ എന്റെ കൈക്ക് നോക്കി തരുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒരു നൂറ് വട്ടം എങ്കിലും അവളെന്നെ"റൗഡി" എന്ന് വിളിച്ചിരുന്നു. സാഹചര്യം ഇതായത് കൊണ്ട് ഞാൻ മിണ്ടാതെ കേട്ട് നിന്നു. അപ്പോളാണ് മൈക്കിലൂടെ എന്റെയും രാഹുലിന്റെയും പേര് വിളിച്ചു പ്രിൻസിപ്പലിന്റെ റൂമിലേക്ക് വരാൻ അറിയിപ്പ് വരുന്നത്. അവിടെ വരെ കൂടെ വരണ്ട എന്ന് നിർബന്ധിച്ചത് കൊണ്ട് മാത്രം രേണു കൂടെ വന്നില്ല.
ഞങ്ങൾ പ്രിൻസിപ്പലിന്റെ റൂമിന് വാതിൽക്കൽ എത്തുമ്പോ ഞങ്ങൾക്ക് മുന്നേ തന്നെ എതിർ ടീം അവിടെ ഉണ്ടായിരുന്നു. ഷോണിന്റെ കലിപ്പ് അപ്പോളും അടങ്ങിയിട്ടില്ല എന്ന് തോന്നി അവന്റെ നോട്ടം കാണുമ്പോ. ഫൈസീയെ അവരുടെ
💬 Comments
View all comments