0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

കൂടെ കണ്ടില്ല, ഒരുപക്ഷെ അലക്സിനു ഒപ്പം ഹോസ്പിറ്റലിൽ പോയി കാണണം. പ്രിൻസിപ്പൽ വക തെറി കിട്ടുന്നതിന് മുന്നേ അവിടെ വന്ന ടീച്ചർമാരും സാറുമ്മാരും ഒക്കെ ഞങ്ങളെ ഇട്ട് കുടഞ്ഞു. എല്ലാത്തിനും ഡിസ്മിസ്സൽ അടിച്ചു തരാൻ പോകുവാണെന്നൊക്കെ ഒരുപാട് ഭീഷണികളും അതിനിടയിൽ. അങ്ങനെ വന്നവരും പോയവരും ഒക്കെ പൊരിച്ചു കഴിഞ്ഞു അവസാനം പ്രിൻസിപ്പൽ വക മെഗാ കരിക്കൽ കിട്ടി രണ്ട് കൂട്ടർക്കും

'താൻ വന്നിട്ട് രണ്ടാഴ്ച ആയില്ലല്ലോടോ. അതിനിടക്ക് ഒരുത്തന്റെ തല തല്ലി പൊളിച്ചല്ലോ?

ഞാൻ ഒന്നും പറയാതെ തല കുനിച്ചു അതിന്റെ ബാക്കി കൂടെ കേട്ടോണ്ട് നിന്നു

'ഇനി അവിടുന്നും ആരുടെയെങ്കിലും തല തല്ലി പൊട്ടിച്ചിട്ടാണോ ഇങ്ങോട്ട് വന്നത്.? എടൊ ആണോന്ന്?

ഞാൻ അല്ലെന്ന് തലയാട്ടി മാത്രം മറുപടി കൊടുത്തു. എല്ലാവർക്കും അവരവരുടെ ഊഴം വച്ചു നല്ല തെറിയും വാണിംഗും കിട്ടി. ഷോണ് ലാസ്റ്റ് വാണിങ് ആണ് കൊടുത്തത്. എത്രാമത്തെ ലാസ്റ്റ് വാണിങ് ആണോ അത് ആവൊ..? അതിനിടയിൽ രാഹുൽ അടിയിൽ ഇല്ലെന്നും പിടിച്ചു മാറ്റിയതേ ഉള്ളെന്നും പറഞ്ഞു അവനെ എസ്‌കേപ്പ് ആക്കാൻ നോക്കിയതിനു എനിക്ക് രണ്ടാം തവണയും ഊക്ക് ഏറ്റ് വാങ്ങേണ്ടി വന്ന്

'എല്ലാത്തിന്റെയും വീട്ടിൽ വിളിച്ചു കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. എന്താണ് ഇവിടെ എല്ലാം കാണിക്കുന്നത് എന്ന് വീട്ടിൽ ഇരിക്കുന്നവർ കൂടെ അറിയട്ടെ '

അത്രയും നേരം സാറിന്റെ പ്രസംഗം നിസംഗമായി കേട്ടോണ്ട് നിന്ന എന്റെ ഉള്ളിൽ എന്തോ ഒരു പേടി അലതല്ലി.

'വീട്ടിൽ വിളിച്ചു പറഞ്ഞോ?

എന്റെ പേടിയോടെ ഉള്ള ചോദ്യം കേട്ട് ഷോണിന് ചിരി വന്നു. വീട്ടിൽ പേടിക്കാൻ ആരോ ഉള്ള

💬 Comments

View all comments