0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

പയ്യൻ ആണ് ഞാനെന്നാണ് അവൻ ധരിച്ചു വച്ചത്. ആരാണ് പേടിക്കേണ്ടത് എന്ന് അവൻ ഇത് വരെ മനസിലാക്കിയിട്ടില്ല. എല്ലാ ഊക്കും കഴിഞ്ഞു ഒരാഴ്ച വീട്ടിൽ ഇരുന്നോളാൻ കൂടി പറഞ്ഞിട്ട് പ്രിൻസിപ്പൽ ഞങ്ങളെ ആട്ടി ഇറക്കി വിട്ടു. തിരിച്ചു ക്ലാസിൽ പോകുന്നതിന് പകരം ഞാനും രാഹുലും ഗ്രൗണ്ടിന്റെ സ്റ്റെപ്പിൽ അടുത്തായി ഇരുന്നു. പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ ഞാൻ ഫോണിൽ ആരെയോ ട്രൈ ചെയ്യുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്ന രാഹുലിന്റെ ചോദ്യത്തിന് പോലും എനിക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ വിളിച്ച ഫോണുകളിൽ ഒന്ന് മറുപടി തന്നു. പക്ഷെ അപ്പോളേക്കും വൈകിയിരുന്നു

ഫോൺ കട്ടാക്കി ഞാൻ കോളേജ് ഗേറ്റിലേക്ക് പാഞ്ഞു. കാര്യം അറിയാതെ അന്തം വിട്ടു രാഹുലും എന്റെ പുറകെ ഓടി. കോളേജ് ഗേറ്റിന് മുന്നിൽ ഒരു ഓപ്പൺ ജീപ്പിന് ചുറ്റും ഒരുപാട് പിള്ളേർ തമ്പടിച്ചു നിൽക്കുന്നുണ്ടായിരിന്നു. അവർക്കിടയിൽ ഒരു മിന്നായം പോലെ ഞാൻ ഷോണിനെ കണ്ട്. ഷോണിന് തൊട്ട് അടുത്തായി മഹാനെയും. മഹാൻ എന്ന മഹാദേവൻ എന്റെ അച്ഛന്റെ വലം കയ്യാണ്.

'മോൻ ആണോ ഞങ്ങടെ ചെക്കന്റെ ദേഹത്ത് കൈ വച്ചെന്ന് പറഞ്ഞത്?

മഹാൻ വളരെ സൗമ്യമായി ഷോണിനോട് ചോദിച്ചു

'ആ കയ്യും വച്ചു കാലും വച്ചു. ചെക്കൻ ഇപ്പൊ എവിടെയോ ഒടിഞ്ഞു നുറുങ്ങി കിടപ്പുണ്ട് എടുത്തോണ്ട് പൊക്കോ '

ഷോണിന്റെ അഹങ്കാരം നിറഞ്ഞ മറുപടി മഹനെ തെല്ലും ദേഷ്യപ്പെടുത്തി ഇല്ല എന്ന് തോന്നി. വീണ്ടും സൗമ്യതയോടെ ആണ് മഹാൻ സംസാരിച്ചത്.

'മോന് കൈ വക്കാനും കാൽ വക്കാനും ഒക്കെ ഇവിടെ

💬 Comments

View all comments