0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.4K

ധാരാളം പിള്ളേർ വേറെ കാണും. നമ്മുടെ ചെക്കനെ ദയവ് ചെയ്തു ഉപദ്രവിക്കരുത് '

'അമ്മാവൻ ചെല്ല്, അല്ലേൽ അവന് കൊടുത്തതിന്റെ ബാക്കി അമ്മാവന് കൂടി കിട്ടും. വയസ്സ് കാലത്ത് ഈ ബോഡി അത് താങ്ങുമെന്ന് തോന്നുന്നില്ല'

അഹങ്കാരം ഒട്ടും കുറയ്ക്കാതെ അത് പറഞ്ഞു കഴിഞ്ഞാണ് ഷോൺ തന്റെ തുടയിൽ ഇരുമ്പ് മുട്ടിയത് ശ്രദ്ധിച്ചത്. മഹാന്റെ കയ്യിലുള്ള ഗൺ പതിയെ ഉയർന്നു അവന്റെ നെഞ്ച് വരെ എത്തി. "തോക്ക് " എന്ന് പറഞ്ഞു ആരോ അലറി വിളിച്ചപ്പോ ചുറ്റും നിന്ന കാഴ്ചക്കാരും ഷോണിന്റെ കൂട്ടുകാരും എല്ലാം രണ്ടടി പിന്നിലേക്ക് മാറി. ആ സമയത്താണ് ഞാൻ അവിടേക്ക് ഓടിയെത്തുന്നത്. സ്റ്റക്ക് ആയ സിഡി പോലെ ഷോൺ വിളറി നിപ്പുണ്ടായിരുന്നു. രംഗം കൂടുതൽ വഷളാകുന്നതിന് മുന്നേ ഞാൻ അവർക്കിടയിലേക്ക് പാഞ്ഞെത്തി ഷോണിനെ തള്ളി മാറ്റി മഹാന്റെ കയ്യിലിരുന്ന തോക്ക് ഒറ്റ നിമിഷം കൊണ്ട് കൈക്കലാക്കി. എല്ലാവരും കണ്ട് കഴിഞ്ഞെങ്കിലും തോക്ക് ഒളിപ്പിക്കാൻ വേണ്ടി ഞാൻ എന്റെ പാന്റിന്റെ പിന്നിലേക്ക് ഗൺ തിരുകി വച്ചു ഷർട്ട്‌ വലിച്ചു താഴ്ത്തി. മഹാൻ എന്റെ തോളിൽ പിടിച്ചിട്ട് അവിടെ നിന്ന എല്ലാവരോടുമായി തന്റെ സൗമ്യത വെടിഞ്ഞു കൊണ്ട് അലറി പറഞ്ഞു

'എടാ കഴുവേറികളെ... ഇനി ഇവന്റെ ദേഹത്ത് ഒരു കൈ വീണെന്ന് അറിഞ്ഞാൽ നിന്റെയൊക്കെ കുടുംബം അടക്കം കത്തിക്കും നായ്ക്കളെ '

മഹാന്റെ പ്രകടനം ഇനിയും നിന്നാൽ കൂടത്തെ ഉള്ളെന്ന് മനസിലാക്കിയ ഞാൻ അങ്ങേരെ ഉന്തി തള്ളി ജീപ്പിൽ കയറ്റി. എന്നിട്ട് കൂടെ ഞാനും കയറി. ബൈക്കിന്റെ ചാവി രാഹുലിന് എറിഞ്ഞു കൊടുത്തിട്ട് ജീപ്പ് വളച്ചു

💬 Comments

View all comments