0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.5K

തല പൊട്ടി ഹോസ്പിറ്റലിൽ ആണിപ്പോ '

അത് കേട്ടപ്പോ മഹാൻ എന്നെ അഭിമാനത്തോടെ നോക്കി. എനിക്ക് വീണ്ടും ദേഷ്യം കൂടിയതെ ഉള്ളു

'നാണമുണ്ടോ നിങ്ങൾക്ക് കൊച്ചു പിള്ളേരുടെ അടുത്ത് തോക്ക് ചൂണ്ടി പേടിപ്പിക്കാൻ '

'ഞാൻ അങ്ങനെ പേടിപ്പിച്ചത് കൊണ്ട് ഇനി നീ അങ്ങോട്ട് പോയി ഉന്തിയാലും ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല '

'എന്റെ കാര്യം നോക്കാൻ എനിക്കറിയാം. അതിന് പുറത്തൂന്ന് ഗുണ്ടകളുടെ ആവശ്യം ഒന്നുമില്ല '

ആ പറഞ്ഞത് മഹാന് ശരിക്കും നൊന്തു എന്ന് എനിക്ക് മനസിലായി. വേണമെന്ന് വച്ചു പറഞ്ഞതല്ല പക്ഷെ വായിൽ നിന്ന് വീണു പോയി. ദേഷ്യത്തിന്റെ സ്വരം മാറ്റി ഞാനൊരു അപേക്ഷയുടെ വക്കിലെത്തിയിരുന്നു

'നിങ്ങൾ എന്നോട് വാക്ക് പറഞ്ഞതല്ലേ ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന്. എന്നിട്ട് ഇപ്പൊ വീണ്ടും പഴയ പോലെ കൊടുവാളും തോക്കുമൊക്കെ ആയി ഇറങ്ങിയിരിക്കുവാ '

'ഞാൻ നിന്നോട് എല്ലാം നിർത്തി എന്ന് പറഞ്ഞത് സത്യമാണ്. ഞാൻ മാത്രമല്ല നിന്റെ അച്ഛനും. പക്ഷെ ഇപ്പൊ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ആ മനുഷ്യൻ ആണ്. നിന്റെ അച്ഛൻ. നിനക്ക് എന്തെങ്കിലും സംഭവിക്കുമ്പോ നോക്കി നിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല. '

'അതിന് ഇവിടെ ഇപ്പൊ എന്താണ് സംഭവിച്ചത്. ചെറിയൊരു കശപിശ. അതിനാണോ ഇത്രയും പേടിക്കുന്നത്?

'നിനക്ക് അത് പറയാം. ഇനിയൊരു ദുരന്തം നമ്മുടെ കുടുംബത്തിൽ ഉണ്ടാകില്ല എന്ന് ഞാൻ രഘുവേട്ടന് വാക്ക് കൊടുത്തതാണ്..'

അത് പറയുമ്പോ മഹാന്റെ കണ്ണ് നിറഞ്ഞിരുന്നു.

'നിങ്ങൾ അതിനിങ്ങനെ ഇമോഷണൽ ആകാതെ. സ്വയം ഇങ്ങനെ കുറ്റപ്പെടുത്തേണ്ട കാര്യം ഒന്നുമില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്

💬 Comments

View all comments