Chapter Title : റോക്കി [സാത്യകി]
ഞാൻ. വരാൻ പോകുന്നത് എന്തായാലും അതിനെ തടുക്കാൻ നമ്മളെ കൊണ്ടൊന്നും സാധിക്കില്ല. അതാരുടെയും പ്രശ്നവുമല്ല '
'ഞാൻ എന്ത് കൊണ്ടാണ് ഇങ്ങനെ നീറുന്നത് എന്ന് ഇപ്പോ നിനക്ക് മനസിലാവില്ല..'
മഹാന്റെ സങ്കടങ്ങളും സ്വയമേ ഉള്ള കുറ്റപ്പെടുത്തലുകളും വീണ്ടും നീണ്ടു. വീട്ടിൽ വന്നു നിന്നൂടെ എന്ന് എന്നോട് പലവട്ടം ചോദിച്ചു
'അച്ഛനെ ഒന്ന് വന്നു കണ്ടൂടെ ഇടക്കൊക്കെ. ആൾക്ക് പഴയ പോലെ അല്ല. വയ്യ ഒട്ടും. ആ പൊക്കവും തടിയും ഒക്കെ ഉണ്ടെന്നേ ഉള്ളു. '
'ഞാൻ വരാം മഹാ. അല്ലെങ്കിലും ഒരുപാട് ദൂരത്തു ഒന്നുമല്ലല്ലോ ഞാൻ. '
ഒരുവിധം അശ്വസിപ്പിച്ചു ഞാൻ മഹാനെ തിരികെ വിട്ടു. അപ്പോളേക്കും എന്റെ ബൈക്കുമായി രാഹുൽ അവിടേക്ക് വന്നിരുന്നു. അവിടെ നടന്ന പകുതി സംഭവവും അവന് മനസിലായിരുന്നില്ല. അത്രയും നാൾ നോക്കാത്ത ഒരു രീതിയിൽ അവൻ എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു.
'അപ്പൊ നീ പറഞ്ഞ വലിയ വീടും ഫാക്ടറകളും ബാറും ആളുകളും ഒക്കെ സത്യം ആയിരുന്നു അല്ലെ'
എന്നെ ആദ്യമായി കാണുന്ന പോലെ നോക്കികൊണ്ട് രാഹുൽ ചോദിച്ചു
'പിന്നെ ഞാൻ അതെല്ലാം നിന്നോട് മാത്രമായ് പറഞ്ഞത് പുളു ആണെന്നാണോ നീ കരുതിയത് നായെ '
'നീ നുണ പറഞ്ഞതാണ് എന്ന് കരുതിയില്ല. പക്ഷെ നീ പറഞ്ഞത് ഒന്നും എന്റെ മനസ്സിൽ കേറിയില്ലായിരുന്നു. ഇപ്പോളാ ഞാൻ ശരിക്കും അത് മനസ്സിലാക്കുന്നത് '
കിളി പോയത് പോലെ രാഹുൽ എന്നെ നോക്കി നിന്നു. അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തിട്ട് പോയ കിളിയെ ഒക്കെ ഞാൻ തിരിച്ചു വരുത്തി. എന്നിട്ട് സസ്പെൻഷൻ കിട്ടിയ
💬 Comments
View all comments