0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.5K

ഒരാഴ്ച എങ്ങനെ ചിലവഴിക്കും എന്ന് പ്ലാൻ ചെയ്തു. ഒരു ട്രിപ്പ് പോകുന്നത് ആയിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി.. അവസാനം ഗോവ പോകാമെന്നു അവന് എന്നെ കൊണ്ട് സമ്മതിപ്പിച്ചു. ഞാൻ മുമ്പ് ഒരുപാട് തവണ അവിടെ പോയിട്ട് ഉണ്ടെങ്കിലും അവൻ ഇത് വരെ ഗോവ കണ്ടിട്ടില്ല. അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു ഗോവൻ ട്രിപ്പ്‌. ആഷിക്കിന് കൂടി സസ്‌പെൻഷൻ കിട്ടുവായിരുന്നേൽ അവനെയും കൂട്ടമായിരുന്നു എന്ന് ഞങ്ങൾ പറഞ്ഞു ചിരിച്ചു.

അങ്ങനെ ഇടി നടന്നതിന്റെ പിറ്റേന്ന് തന്നെ ഞങ്ങൾ ഗോവക്ക് വിട്ടു. ഗോവ ഒരു തുടക്കം മാത്രം ആയിരുന്നു. വന്നു കേറി രണ്ടാഴ്ചക്ക് ഉള്ളിൽ കിട്ടിയ സസ്‌പെൻഷൻ ഞങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു. അവന്റെ മുഴുവൻ ചെലവും ഞാനായിരുന്നു വഹിച്ചത്. സത്യത്തിൽ അവനെക്കൊണ്ട് ഒരു പൈസ ഞാൻ ഇറക്കിച്ചില്ല എന്നതാണ് സത്യം. എല്ലാം ഉണ്ടാക്കിയത് ഞാൻ ആണെങ്കിൽ ചിലവും എന്റെ. അവൻ ആകെ കാശ് പൊട്ടിച്ചത് അവന്റെ ചേച്ചിയുടെ കുഞ്ഞിന് കുറെ കളിപ്പാട്ടവും സമ്മാനങ്ങളും ഒക്കെ വാങ്ങിക്കാൻ ആണ്. അതും ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞത് അവൻ സമ്മതിച്ചില്ല. പിന്നെ എന്റെ സന്തോഷത്തിന് ഞാനും ദേവു വാവക്ക് കുറെ സമ്മാനങ്ങൾ വാങ്ങി. സസ്‌പെൻഷൻ തീരുന്ന അവസാന ദിവസം തന്നെ എല്ലാ ചുറ്റലും കഴിഞ്ഞു ഞങ്ങൾ തിരിച്ചു വന്നു.

അവന്റെ വീട്ടിൽ ആദ്യം ചെല്ലാൻ എനിക്കൊരു പേടി ഉണ്ടായിരുന്നു. ഞാൻ കാരണം അല്ലെ അവന് കൂടി സസ്‌പെൻഷൻ കിട്ടിയത്. അപ്പൊ അവന്റെ അമ്മക്ക് എന്നോട് ദേഷ്യം കാണുമെന്നാണ് ഞാൻ ധരിച്ചത്. പക്ഷെ സീനിയർസിന്റെ അഹങ്കാരം ആണ് അടി ഉണ്ടായത് എന്നൊക്കെ

💬 Comments

View all comments