Chapter Title : റോക്കി [സാത്യകി]
അവന് നേരത്തെ തന്നെ വീട്ടിൽ പറഞ്ഞിരുന്നു. അമ്മ അത് കൊണ്ട് ചീത്ത പറഞ്ഞത് മുഴുവൻ അവന്മാരെ ആയിരുന്നു. എന്നോട് അമ്മ വലിയ സ്നേഹവും കാണിച്ചു. രാഹുലിന്റെ അച്ഛൻ അഞ്ചു വർഷം മുമ്പാണ് മരിച്ചത്. അവന്റെ വീട്ടിൽ അവനും അമ്മയും ആണ് ഉള്ളത്. അവന്റെ മൂത്ത ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു. ചേച്ചിയുടെ കുഞ്ഞിനാണ് അവൻ സാധനങ്ങൾ എല്ലാം വാങ്ങിയത്. ഞങ്ങൾ വന്നപ്പോ അവിടെ അമ്മയുടെ ഒപ്പം ചേച്ചിയും കുഞ്ഞും ഉണ്ടായിരുന്നു. എനിക്കാണേൽ ആ കുഞ്ഞിന്റെ അടുത്തൂന്ന് മാറാൻ തോന്നിയില്ല. അത്രക്ക് ക്യൂട്ട് വാവ ആയിരുന്നു അത്. അവൾക്കും എന്നെ ഭയങ്കര ഇഷ്ടം ആയെന്ന് തോന്നി. ഞാൻ ദേവൂനെ കൊണ്ട് പൊക്കോട്ടെ എന്നൊക്കെ തമാശയായി ഞാൻ ചേച്ചിയോട് ചോദിച്ചു. കൊണ്ട് പൊക്കോളാൻ പറഞ്ഞപ്പോ ഞാൻ ദേവൂനെ എടുത്തു വഴിയിലേക്ക് ഇറങ്ങി. അവളാണേൽ ഒരു കുഴപ്പവും ഇല്ലാതെ ചേച്ചിക്ക് ടാറ്റായും കൊടുത്തു. ദേവു ഇങ്ങനെ നെഞ്ചോട് പറ്റിച്ചേർന്നു കിടന്നപ്പോളാണ് ഒരുപാട് നാളുകളായി അടക്കി വച്ചിരുന്ന എന്റെയുള്ളിലെ സങ്കടത്തിന്റെ കടൽ പൊട്ടാൻ തുടങ്ങിയത്. അത് അവരാരും കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അധികനേരം കരയാതെ പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് രാഹുലിനോട് എന്തോ ഒഴിവ്കഴിവ് പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി.
എങ്ങോട്ടാണ് പോകേണ്ടത് എന്ന് എനിക്കൊരു പിടുത്തവും ഇല്ലായിരുന്നു. എന്റെ മുന്നിലുള്ള അപരിചിതമായ വഴികളിലൂടെയൊക്കെ ഞാൻ അശ്രദ്ധനായി വണ്ടിയൊടിച്ചു. ചിലപ്പോളൊക്കെ ആ വഴികൾ എനിക്ക് അറിയാവുന്ന പാതയിൽ സന്ധിക്കുന്നത് കണ്ടപ്പോൾ എന്തിനെന്നു അറിയാതെ എനിക്ക് ദേഷ്യം വന്നു. അതെല്ലാം ആക്സിലേറ്ററിൽ തോർത്ത് പിഴിയുന്നത് പോലെ പിഴിഞ്ഞ് ഞാൻ എന്റെ ദേഷ്യവും
💬 Comments
View all comments