0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.5K

സങ്കടവും എല്ലാം തീർത്തു. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗതയിൽ ബൈക്ക് സഞ്ചരിച്ചു. ചാവാനായി വണ്ടിയൊടിച്ചാൽ വട്ടം നിക്കുന്ന കാലന്റെ പോത്ത് വരെ വഴി മാറി തരുന്നത് വല്ലാത്ത അവസ്‌ഥ ആണ്. ഒരുപക്ഷെ എന്റെ വേഗത കൊണ്ട് മറ്റൊരാൾക്ക്‌ അപകടം ഉണ്ടാകുമെന്ന ചിന്തയിൽ ഒടുവിൽ ടൗണിന്റെ ഏതോ മൂലയിൽ വച്ചു ബൈക്ക് നിർത്തി ഞാൻ എന്റെ മരണപ്പാച്ചിൽ അവസാനിപ്പിച്ചു. എന്റെ മരണത്തോടുള്ള ചൂതാട്ടം വീണ്ടുമെന്നേ അവിടെ തന്നെ എത്തിച്ചു എന്നതാണ് എനിക്ക് പോലും അപ്പോൾ മനസിലാക്കാഞ്ഞ സത്യം. വണ്ടി നിർത്തിയത് ഒരു ബുക്ക്‌ സ്റ്റാളിന്റെ മുന്നിൽ ആയിരുന്നു. ഏതോ അജ്ഞാതമായ ഒരു പ്രേരണ എന്നെ അവിടേക്ക് വിളിക്കുന്നത് പോലെ തോന്നി. ആ വിളിയുടെ പൊരുൾ അറിയാൻ ഞാൻ ബൈക്കിൽ നിന്നിറങ്ങി ബുക്ക്‌ സ്റ്റാളിലേക്ക് കയറി. തിരക്ക് ഒട്ടുമില്ലാത്ത സമയം ആണെന്ന് തോന്നുന്നു. എന്നെ കണ്ട ഉടൻ ക്യാഷ്യറിൽ ഇരുന്ന ഓണർ എന്ന് തോന്നിക്കുന്ന സ്ത്രീ ചിരിച്ചു കൊണ്ട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു

'കുട്ടികൾക്കുള്ള ബുക്ക്സ്'

ഞാൻ മറുപടി കൊടുത്തു.

'മുകളിൽ ആണേ അങ്ങോട്ട്‌ കയറിക്കോളൂ '

എന്നോട് മുകളിലേക്ക് കയറാൻ പറഞ്ഞിട്ട് ഓണർ അവരുടെ സ്റ്റാഫിനോട് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു

'ഇഷമോളെ ആ കുട്ടികളുടെ സെക്ഷൻ ഒന്ന് കാണിച്ചു കൊടുത്തേ '

മുകളിലേക്ക് കയറാൻ ആദ്യത്തെ സ്റ്റെപ്പിലേക്ക് കാലെടുത്തു വച്ചപ്പോളാണ് ഓണർ പറഞ്ഞു വിട്ട സ്റ്റാഫ് എന്റെ കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അവളെ ഇവിടെ കാണുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മാസ്ക് വച്ചിട്ടുണ്ടെങ്കിലും അവളുടെ മുഖത്തും എന്റെ മുഖത്തെ അതേ അത്ഭുതം എനിക്ക് ഊഹിക്കാമായിരുന്നു. ഇഷ എന്നാണ് ഓണർ

💬 Comments

View all comments