0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.5K

കൊറോണ ക്വാറന്റൈൻ ടൈമിൽ രണ്ട് മാസം റൂമിൽ പെട്ട് കിടന്നപ്പോളും ഇടക്ക് ഒരാഴ്ച പനി പിടിച്ചു വിറച്ചു കിടന്നപ്പോൾ പോലും തോന്നാത്ത ദേഷ്യം എനിക്കിപ്പോ കൊറോണ വൈറസിനോട് തോന്നി. അതിന്റെ ഒക്കെ മൂലകാരണം ആയ വവ്വാലിന്റെ അണ്ടി ഫ്രൈ ചെയ്തു കഴിച്ച ചൈനക്കാരനെ വരെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നപ്പോളാണ് അവളുടെ ശബ്ദം ഞാൻ ഞാൻ കേട്ടത്

'ഇപ്പൊ എങ്ങനെ ഉണ്ട്?'

'എന്ത്?'

അവൾ ചോദിച്ചത് മനസിലാകാതെ ഞാൻ ഒരു പൊട്ടനെ പോലെ നിന്നു. എന്ത് പറയണം എന്നറിയാതെ അവളും ഒരല്പം അസ്വസ്‌ഥയായി. പിന്നെ മെല്ലെ കൈ ഉയർത്തി എന്റെ കണ്ണിന് നേരെ വിരൽ ചൂണ്ടി.. അടി കിട്ടിയ പരിക്കാണ് അവൾ ഉദ്ദേശിച്ചത്. ഞാൻ പൊട്ടനെ പോലെ അല്ല പൊട്ടൻ തന്നെ..

'ഹേയ് അത് കുഴപ്പം ഒന്നുമില്ല. അതൊക്കെ എപ്പോളെ മാറി '

വീണ്ടും അവൾ ചിരിച്ചത് പോലെ എനിക്ക് തോന്നി. അടി ഉണ്ടാക്കിയ അന്ന് വൈകിട്ട് കണ്ണിന് മേലെ വച്ച ഐസ് കട്ട ഇപ്പോളെന്റെ ഹൃദയത്തിൽ വച്ചത് പോലെ തോന്നി.

പിറ്റേന്ന് കോളേജിൽ വരുന്ന വരെയും ഞാൻ അവളെ പറ്റി ആയിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്. കണ്ടിട്ട് ഒരാഴ്ച മാത്രം പരിചയമുള്ള , ഒരിക്കലും എന്നോട് താല്പര്യം കാണിച്ചിട്ടില്ലാത്ത, മുഖം പോലും എനിക്ക് അപരിചിമായ ഒരു പെൺകുട്ടിയെ ആണ് ഞാൻ ഇത്രയും നേരം ആലോചിച്ചു ഇരുന്നത് എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പ്രസായമാണ്. അതും എന്റെ ഉറ്റ സുഹൃത്തിനു പോലും നല്ല അഭിപ്രായം ഇല്ലാത്ത ഒരു പെണ്ണിനെ..

അവളെ കമ്പനി ആക്കി തരാമെന്ന് രാഹുലിനെ

💬 Comments

View all comments