0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.5K

കൊണ്ട് ട്രിപ്പിനിടയിൽ ഞാൻ സമ്മതിപ്പിച്ചിരുന്നു. എന്നെ പിന്തിരിപ്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കി അവൻ എനിക്ക് സമ്മതിച്ചു തരുകയായിരുന്നു.

പിറ്റേന്ന് കോളേജിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്ത് വരുന്നിടം തൊട്ട് ആളുകൾ എന്നെ തിരിച്ചറിയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കോളേജിൽ ഞാൻ അത്യാവശ്യം ഫേമസ് ആയി കഴിഞ്ഞു. ഒരു കണക്കിന് അതൊരു ഗമ ആണെങ്കിലും അതിന്റെ കാരണം എനിക്കൊട്ടും താല്പര്യം ഇല്ലാത്തത് ആയിരുന്നു. ഡിപ്പാർട്മെന്റ്ലേക്ക് പോകുന്ന വഴി പലരും ചിരിച്ചു കാണിക്കുകയും അടക്കം പറയുകയും ചെയ്യുന്നുണ്ട്. എന്റെ ക്ലാസ്സിൽ എത്തുന്നതിനു മുമ്പ് മലയാളം ഡിപ്പാർട്മെന്റ് ന് മുന്നിലൂടെ ആണ് പോകേണ്ടത്. അതിന് മുന്നിലെ വരാന്തയിൽ നിരനിരയായി നിന്ന കുട്ടികൾ എല്ലാം തന്നെ എന്നെ ആണ് നോക്കുന്നത്. എനിക്ക് ശരിക്കുമിത് അരോചകം ആയി തുടങ്ങി. ഇവനൊന്നും മനുഷ്യന്മാരെ കണ്ടിട്ടില്ലേ തെണ്ടികൾ.. അവരെയെല്ലാം ക്രോസ്സ് ചെയ്തു പോകുന്നതിന് മുന്നെയായി എപ്പോളോ കണ്ട് പരിചയം ഉള്ളൊരു മൈരൻ തൊള്ള പൊളിച്ചു ഉറക്കെ വിളിച്ചു

"റോക്കി...."

ക്യാമ്പസ്‌ മൊത്തത്തിൽ അവന്റെ വിളിയിൽ നിശബ്ദമായത് പോലെ എനിക്ക് തോന്നി. വിളിച്ചത് എന്നെ ആണെന്ന് തോന്നുന്നു. ഇതെന്താ ഇവനെന്റെ പേര് അറിയില്ലേ. സത്യത്തിൽ അവൻ എന്താണ് ശരിക്കും വിളിച്ചത് എന്ന് രണ്ടാമത് ഒന്ന് കൂടി അവന് വിളിച്ചപ്പോൾ ആണ് എനിക്ക് തിരിഞ്ഞത്

"റോക്കി.."

എന്നെ തന്നെ ആണ് വിളിച്ചത് എന്ന് ഉറപ്പായത് കൊണ്ട് അവന് എന്ത് ഉദ്ദേശത്തിൽ ആണ് വിളിച്ചത് എന്ന് അറിയാത്തത് കൊണ്ടും ഒരു കൈ ഉയർത്തി ഞാൻ അവനെ കാണിച്ചു. കെജിഫ് ലേ റോക്കി ആയി എനിക്കെന്താ ബന്ധം. ഇനിയെനിക്ക് യാഷിന്റെ ഷേപ്പ് വല്ലതും ഉണ്ടോ

💬 Comments

View all comments