0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.5K

ആവൊ.. താടിയും മുടിയും ഒക്കെ കുറച്ചു ഓവറായി വളർന്നത് കൊണ്ട് വേണമെങ്കിൽ ചെറിയൊരു ഷേപ്പ് പറയാം എന്നെനിക്ക് തോന്നി. കൈ പൊക്കി കാണിച്ചപ്പോൾ മറ്റവന്റെ വിളി നിന്നെങ്കിൽ അടുത്ത വിളി വന്നത് ഗ്രൗണ്ടിൽ എവിടെയോ കൂട്ടമായി നിന്ന മൈരന്മാർക്കിടയിൽ നിന്നേതോ ഒരുവന്റെ ആയിരുന്നു

"അരേ റോക്കി ഭായ്..."

ഈ പുണ്ടകൾക്ക് ഒന്നും ഒരു പണിയുമില്ലേ എന്ന് മനസിൽ ഓർത്ത് അവനെ മൈൻഡ് ചെയ്യാതെ ഞാൻ ക്ലാസ്സ്‌ മാത്രം ലക്ഷ്യമാക്കി നടന്നു. ഇരുപത്തെട്ടാം നാൾ മൂന്നുരു ചെവിയിൽ ഓതി പേര് വിളിക്കുന്നത് പോലെ ഇവിടെ ക്യാമ്പസിൽ മൂന്നാവർത്തി വിളിച്ചു എനിക്കൊരു പേരിടൽ ചടങ്ങ് ആയിരുന്നു ദേ ഇപ്പൊ കഴിഞ്ഞത്...!!

'റോക്കി...!!'

ക്ലാസ്സിൽ എത്തി കഴിഞ്ഞാണ് അതിന്റെ കഥ ഒക്കെ ഞാൻ തപ്പി കണ്ട് പിടിച്ചത്. അന്നത്തെ തല്ലും തോക്ക് കൊണ്ടുള്ള പ്രകടനവും ഒക്കെ കണ്ട് ആരോ എനിക്ക് ഇട്ട പേരാണ്. ഞാൻ കരുതിയത് പോലെ താടിയും മുടിയും പിന്നെ അന്നിട്ട കറുത്ത ഷർട്ടുമൊക്കെ എന്നെ കോളേജിലെ റോക്കി ആക്കി അവരോധിക്കാൻ മാത്രം വലിയ സാമ്യങ്ങൾ ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കോളേജിൽ പ്രചരിക്കുന്ന മറ്റൊരു കഥ കൂടി ഞാൻ കേട്ടു. ഒരു കാലത്ത് ഈ നഗരം വിറപ്പിച്ചു നടന്ന കൈതേരി രഘുവിന്റെ ജീവിച്ചിരിക്കുന്ന ഏക മകനാണ് ഞാനെന്ന കഥ. സമ്പത്തിനും പവറിനും വേണ്ടി എന്റെ അച്ഛൻ നടത്തിയിട്ടുള്ള സാഹസങ്ങളുടെ കഥ. പത്രങ്ങളും താളുകളിൽ കൊലപാതകത്തിന്റെ സ്കോർബോർഡുകൾ എഴുതിയ കഴിഞ്ഞ കാലത്തെ ഗുണ്ടാപ്പോരിന്റെ കഥകൾ.. അതൊന്നും കഥകൾ അല്ലായിരുന്നു. അതെല്ലാം തന്നെ ജീവനുള്ള സത്യങ്ങൾ ആണ്. ഏത് അഡ്രസിലാണോ അറിയപ്പെടരുത്

💬 Comments

View all comments