0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.6K

എന്ന് ഞാൻ ആഗ്രഹിച്ചത് അതാണ് ഇപ്പൊ ഇവിടുത്തെ എന്റെ ഐഡന്റിറ്റി. ഒരു ഗുണ്ടാത്തലവന്റെ മകൻ. സീനിയർസ് ആയി തല്ല് ഉണ്ടാക്കാൻ പോയ നിമിഷത്തെ ഞാൻ ശപിച്ചു. ഇങ്ങനെ ഒരു ക്‌ളൈമാക്സ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മനസ് ആരോടൊക്കെയോ ഉള്ള ദേഷ്യത്തിൽ വല്ലാതെ തരിച്ചു കൊണ്ടിരുന്നു. അവളാ ക്ലാസ്സിന്റെ വാതിൽ കടന്ന് വരുന്നത് വരെ. വീണ്ടും അത് സംഭവിച്ചു, ദേഷ്യവും സങ്കടവുമെല്ലാം ഇഷാനി കണ്ണിന് മുന്നിൽ വന്നപ്പോൾ തിരോഭവിച്ചു. തലേന്ന് കണ്ടതിന്റെ പരിചയം ഒന്നും അവൾ കാണിച്ചതേയില്ല. അത് ഞാൻ പ്രതീക്ഷിച്ചത് ആയിരുന്നു എങ്കിൽ കൂടി എന്തോ ഒരു വിഷമം അതുണ്ടാക്കി. എല്ലാവരുടെയുംമുന്നിൽ വച്ചു എന്തായാലും അവളെന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്യില്ല എന്ന് എനിക്ക് തോന്നിയിരുന്നു. ഇനി അവളെ മുട്ടണം എങ്കിലും നേരത്തത്തെ പോലെ ഒറ്റക്കുള്ളപ്പോൾ വേണം. അവളിരിക്കുന്നതിന് രണ്ട് ബെഞ്ച് മുന്നിലാണ് ശ്രുതി ഇരിക്കുന്നത്. ശ്രുതിയുടെ ഒപ്പമിരുന്നു അവളോട് സംസാരിക്കുന്നതിനു ഇടയിൽ എന്റെ കണ്ണുകൾ പലപ്പോഴും ഇഷാനിയിൽ ചെന്ന് വീണു. പലപ്പോഴും അത് അവളിൽ നിന്ന് തിരിച്ചെടുക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അത്ര വ്യക്തമായി അല്ലെങ്കിലും ഇഷാനിയുടെ ഐഡി കാർഡിൽ അവളുടെ മുഖം എനിക്ക് ചെറുതായ് കാണാമായിരുന്നു. അതിൽ പക്ഷെ മുടി ശരിക്കും ഉള്ളത് പോലെ തോന്നി. എന്തായാലും അന്നത്തെ അടിയോടെ പലർക്കും എന്നോടുള്ള മനോഭാവം മാറി. ദിവ്യ മിസ്സിന് എന്നോടുള്ള മതിപ്പ് പോയതായിരുന്നു ഒരു വിഷമം. ഈ ഡിപ്പാർട്മെന്റ്ൽ ആരും അങ്ങനെ അടി ഉണ്ടാക്കാൻ പോകാറില്ല. ഞാനിവിടുത്തെ ഡിപ്പാർട്മെന്റ്നെ നാണം കെടുത്തി എന്നൊക്കെ ആണ് മിസ്സ്‌ എന്നോട് പറഞ്ഞത്. ഷാഹിന ആകട്ടെ പഴയതിലും എന്നോട് മുട്ടി

💬 Comments

View all comments