0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.7K

ഷോൺ ഒന്ന് ചിരിച്ചു. അവിടെ കൂടിയവരിൽ ആരൊക്കെയോ എന്തൊ മഹത്കാര്യം നടന്നത് പോലെ കയ്യടിച്ചു. അവിടുത്തെ അടിയന്തരാവസ്‌ഥ അന്തരീക്ഷം ഒറ്റയടിക്ക് മാറി. ആ ചാൻസിൽ അവരുമായി സൗഹൃദം ഉണ്ടാക്കാനായി ഞാൻ അവരെ ബാറിലേക്ക് ക്ഷണിച്ചു 'എല്ലാം സോൾവ് ആയതിന്റെ ചെലവ് എന്റെ വക.' സത്യത്തിൽ ഞാൻ ബാറിലേക്ക് അല്ല അവരേ കൊണ്ട് പോയത്. ഞങ്ങളുടെ തന്നെ ഒരു റിസോർട്ട് നഗരത്തിൽ ഉണ്ടായിരുന്നു. എന്റെ അച്ഛന്റെ പാർട്ണറും ബന്ധുവും ഒക്കെ ആയ ദേവരാജൻ ആയിരുന്നു അതിന്റെ ഇപ്പോളത്തെ ഉടമ. ഇടക്ക് വച്ചു പല ബിസിനെസ്സിൽ നിന്നും അച്ഛൻ പിൻവലിഞ്ഞപ്പോൾ അതെല്ലാം നോക്കി നടത്തേണ്ടത് ദേവരാജൻ അങ്കിൾ ഒറ്റക്കായി. ഞാനായത് കൊണ്ടാണ് പെട്ടന്ന് വിളിച്ചു പറഞ്ഞപ്പോളേക്കും അങ്കിൾ അവിടെ എല്ലാ സൗകര്യവും ഒരുക്കി തന്നത് 'നീ കോളേജിൽ ചേർന്ന ഉടനെ തന്നെ വലിയ അടി ഉണ്ടാക്കി എന്ന് ഞാൻ അറിഞ്ഞല്ലോ. നിന്റെ അപ്പനെ കൊണ്ട് എല്ലാം നിർത്തിച്ചിട്ട് ഇപ്പൊ നീയാണോ അടിയും പിടിയും ഒക്കെ കുടുംബത്തിൽ '

'അതൊരു അബദ്ധം ആയിരുന്നു അങ്കിളെ. ദോ അവന്മാർ ആണ് എന്റെ കൂടെ വന്നത്.'

'ആഹാ അടിയും കഴിഞ്ഞു ഇപ്പൊ സൽക്കാരവും കൊടുത്തോ. നിന്റെ കാര്യം ഒക്കെ അല്ലേലും ചൊവ്വേ അല്ലല്ലോ ' എന്നെ കളിയാക്കിയിട്ട് അങ്കിൾ തിരിച്ചു പോയി. റിസോർട്ടിന്റെ മൊത്തത്തിൽ ഉള്ള സെറ്റപ്പ് അവന്മാർക്ക് എല്ലാം സുഖിച്ചു. അതിനിടക്ക് ഞാൻ പേർസണൽ ആയി അലെക്സിനോട് ഒരു മാപ്പും പറഞ്ഞു. എന്റെ കൈയബദ്ധത്തിന് അവനെന്തെങ്കിലും പറ്റിയാലോ എന്നൊന്നും ഞാൻ അന്ന് ചിന്തിച്ചിരുന്നില്ല. എന്തായാലും ഒരു സോറി അവൻ അർഹിക്കുന്നുണ്ട്. തലയിൽ ഇപ്പോളും

💬 Comments

View all comments