0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.7K

വരെ പോകുമെന്നും ഏകദേശം ഊഹിച്ചു. പക്ഷെ എല്ലാം മൂഞ്ചിയത് ഇവൻ കാരണമാണ് ' ഞാൻ ഫൈസിക്ക് നേരെ കൈ ചൂണ്ടി. എല്ലാവരും അവനെ നോക്കി 'ഇവനിട്ട് ഞാനൊരു ഇടിയും ചവിട്ടും കൊടുത്തിട്ടും ഇവൻ എണീറ്റ് വന്നു പുല്ല് പോലെ. പോരാത്തതിനു എന്റെ കണ്ണ് ഇടിച്ചു കലക്കുകയും ചെയ്തു. അപ്പൊ എന്റെ പകുതി സൈഡ് ഇരുട്ട് വീണിട്ട് പിന്നെ വെളിച്ചം വന്നത് ഗോവൻ ബീച്ചിൽ വന്നപ്പോൾ ആയിരുന്നു. അമ്മാതിരി ഇടി.' എന്റെ പുകഴ്ത്തൽ കേട്ട് ഒരു വിനയത്തോടെ ചിരിച്ചു കൊണ്ട് ഫൈസി പറഞ്ഞു 'അളിയാ സോറി. അടി പൊട്ടിയാൽ എനിക്ക് പ്രാന്താണ്.' ഇടി കിട്ടിയ കണ്ണിന് താഴെ ഞാൻ മെല്ലെ തലോടി. അവിടെ ഉണ്ടായിരുന്ന നീരെല്ലാം പോയിരുന്നു എപ്പോളെ. 'നീ പ്രൊഫഷണൽ ആയി എന്തെങ്കിലും മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ടോ ' ഞാൻ ഫൈസീയോട് എന്റെ സംശയം പ്രകടിപ്പിച്ചു 'ഞാൻ ചെറുപ്പം തൊട്ട് ബോക്സിങ് പഠിക്കുന്ന ആണ്. ഇപ്പൊ നിലവിൽ ഇല്ല '

'ആ എനിക്ക് തോന്നി. ആ ഇടിക്ക് ഒരു സ്റ്റൈൽ ഉണ്ടായിരുന്നു ' ഒഴിഞ്ഞ ചില്ല് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ട് ഞാൻ പറഞ്ഞു. അന്നത്തെ ആ ആഘോഷത്തോടെ ഞാനും അവരുടെ ഗ്യാങ്ങിന്റെ ഒരു ഭാഗം ആയി. പക്ഷെ ഞാൻ സദാ സമയം അവരോടൊപ്പം ഒന്നും ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ കൂട്ടത്തിൽ ഫൈസി ആയാണ് എനിക്ക് ശരിക്കും ഒരു സൗഹൃദം രൂപപ്പെടുന്നത്. രാഹുൽ പ്രാക്ടീസിന് പോകുന്ന ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ഫൈസി. അവിടെ വൈകുന്നേരം കളി കാണാൻ ചെന്നിരിക്കുന്ന എന്നെ നിർബന്ധിച്ചു ബലമായി കളിക്കാൻ ഇറക്കുന്നത്

💬 Comments

View all comments