Chapter Title : റോക്കി [സാത്യകി]
മാത്രം ആയിരുന്നു ഫൈസിയെ കൊണ്ട് എനിക്കുള്ള ഏക ബുദ്ധിമുട്ട്. പക്ഷെ ആ സായാഹ്നങ്ങൾ ഒക്കെ ഞാൻ വളരെയധികം ആസ്വദിക്കുകയും ചെയ്തിരുന്നു. ഫൈസി വഴി ആണ് ഞാനാദ്യമായി ഇഷാനിയുടെ മുഖം കാണുന്നത്. എന്റെ ബഡ്ഡീസായ രാഹുലിനും ആഷിക്കിനും പുറമെ എനിക്ക് അവളോടൊരു ചെറിയ താല്പര്യം ഉള്ളത് അറിയുന്ന ഏക ആൾ ഫൈസി ആയിരുന്നു. കാര്യം അറിഞ്ഞപ്പോൾ രാഹുൽ പറഞ്ഞതിനേക്കാൾ അവളുടെ കുറവുകൾ ഫൈസി എനിക്ക് പറഞ്ഞു തന്നു. 'എടാ അവളോ? എന്റെ പൊന്നളിയാ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ? നമ്മുടെ അലക്സ് കുറച്ചു നാൾ കൊണ്ട് നടന്നതാണ് അവളെ ' അത് കേട്ടതോടെ അലെക്സിനോട് സോറി പറഞ്ഞതിൽ എനിക്ക് കുറ്റബോധം തോന്നി. അവന്റെ തല കുറച്ചു കൂടി ശക്തിയിൽ ഇടിപ്പിക്കേണ്ടത് ആയിരുന്നു എന്ന് എന്റെ മനസ് പറഞ്ഞു. "കോണ്ടം" എന്ന് കോളേജ് മുഴുവൻ വിളിപ്പേരുള്ള ഒരുത്തിയെ തന്നെ വളക്കണോ എന്ന ചോദ്യത്തിന് വേണം എന്ന് ഞാൻ മറുപടി പറഞ്ഞതോട് കൂടി ഫൈസിയുടെ പ്രതിരോധവും നിന്നു. അവളുടെ മുഖം പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ഒരു അത്ഭുതജീവിയെ നോക്കുന്നത് പോലെ ഫൈസി എന്നെ നോക്കി. സീനിയർസിനെ ഒറ്റക്ക് വെല്ലുവിളിച്ചു ഇടിച്ചു നിന്ന ഒരുത്തനു ഒരു പീറപെണ്ണിനോട് മാസ്ക് മാറ്റാൻ പറയാൻ പേടി ആണെന്ന് അറിഞ്ഞപ്പോ ഫൈസി ചിരിക്കണോ കരയണോ എന്ന അവസ്‌ഥയിൽ ആയി. സത്യത്തിൽ അവളോട് മാസ്ക് മാറ്റാൻ പറയാൻ എനിക്ക് പേടിയൊന്നുമില്ല. പക്ഷെ അത് അവൾ അത് കഴിഞ്ഞു എന്ത് കരുതും എന്നൊക്കെ ഓവറായി ചിന്തിച്ചു ചിന്തിച്ചു ഒരു പേടി വന്നു. അല്ലാതെ അവളുടെ
💬 Comments
View all comments