Chapter Title : റോക്കി [സാത്യകി]
മുഖം കാണാൻ ഞാൻ പല ഐറ്റവും പരീക്ഷിച്ചു. അവൾ ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്ക് മാറ്റുമെന്ന് ഞാൻ കണക്ക് കൂട്ടി. എന്നാൽ മറ്റ് കുട്ടികളുടെ ഒപ്പം ക്ലാസ്സിൽ ഇരുന്നല്ല അവൾ ഫുഡ് കഴിക്കുന്നത് എന്ന് ഞാൻ മനസിലാക്കിയത് വൈകി ആയിരുന്നു. ആഷിക്കിന്റെ ഇല്ലാത്ത ബർത്ത്ടെ ഉണ്ടാക്കി ക്ലാസ്സിൽ എല്ലാവർക്കും കേക്ക് മുറിച്ചു കൊടുത്തപ്പോ പോലും അവൾ ഒരല്പം മാത്രം കേക്ക് എടുത്തു മാസ്ക് ഒന്ന് ചെറുതായ് പൊക്കി അത് കഴിച്ചു. അങ്ങനെ പലതും ചീറ്റിയതോടെ പ്രതിയെ പിടിക്കാൻ പോലീസ്കാർ ചെയ്യുന്ന കാര്യം തന്നെ ഞങ്ങളും ചെയ്തു. ഇഷാനിയുടെ ഒരു രേഖചിത്രം വരച്ചു. വരച്ചത് ആഷിക്കാണ്. അവൻ അസ്സലായി ചിത്രം വരയ്ക്കും. അവളുടെ മുഖം ഓർമയില്ല എന്നൊക്കെ പറഞ്ഞെങ്കിലും അവനെ കൊണ്ട് നിർബന്ധിച്ചു ഞാൻ വരപ്പിച്ചു. അവൻ വരച്ചു തന്ന ചിത്രം വലിയ കീഴ്ച്ചുണ്ടുകൾ ഉള്ള ചിരിക്കാത്ത ഒരു സുന്ദരിയുടെ പടമായിരുന്നു. ഇതാണ് കുറച്ചു ദിവസം ആയി ഞാൻ ഒന്ന് കാണാൻ വെപ്രാളപ്പെട്ട മുഖം. കൈ കൊണ്ട് അവളുടെ ചുണ്ട് പൊത്തി കണ്ണ് മാത്രം കാണുന്ന രീതിയിൽ നോക്കിയപ്പോൾ അതവളെ പോലെ തന്നെ എനിക്ക് തോന്നി. അത് കണ്ടതോടെ അവളുടെ മുഖം ശരിക്കും കാണാനുള്ള ആഗ്രഹം ഇരട്ടിയായി. അടുത്ത ദിവസം രാഹുലിന്റെ ബർത്ത്ടെ വക്കാമെന്ന് അവന്മാർ പറഞ്ഞെങ്കിലും ഞാൻ അമ്മാതിരി ലോടുക്ക് ഐഡിയ അവരിൽ നിന്നും എടുക്കുന്നത് നിർത്തി. പെണ്ണും പിടക്കോഴിയും ഇല്ലാത്ത ഇവന്മാരെ കൊണ്ട് പ്രയോജനം ഇല്ലെന്ന് മനസ്സിലാക്കിയാണ് ഞാൻ കാര്യങ്ങൾ എല്ലാം ഫൈസീയോട് പറഞ്ഞത്. ഫൈസി പ്രാക്ടിക്കൽ ആയ കുറെ ടിപ്സ് എനിക്ക് പറഞ്ഞു തന്നു.
💬 Comments
View all comments