0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.7K

സത്യത്തിൽ അവൻ പറഞ്ഞതൊക്കെ എനിക്ക് അറിയാവുന്നത് തന്നെ ആണ്. പക്ഷെ അവളുടെ അടുത്ത് അതൊക്കെ ഫലിക്കുമോ എന്ന ഭയമായിരുന്നു എനിക്ക്. എന്തായാലും അവളുടെ മുഖം എനിക്ക് കാണിച്ചു തരാമെന്ന് ഫൈസി ഏറ്റു. ഞങ്ങളുടെ പ്ലാൻ പ്രകാരം ബ്രേക്ക്‌ സമയത്തോ ഫ്രീ പീരീഡ് ഉള്ളപ്പോളോ ഇഷാനി ക്ലാസ്സിൽ ഇരിക്കാറില്ല. ഒന്നുകിൽ ലൈബ്രറി അല്ലെങ്കിൽ റീഡിങ് റൂം. അതും അല്ലെങ്കിൽ ഗ്രൗണ്ടിന്റെ ആരും കാണാത്ത ഒരു ഓരം. സാധാരണ അവിടെ കമിതാക്കൾ ആണ് വന്നിരുന്നു പ്രണയിക്കാറ്. ആരും ഇല്ലെങ്കിൽ ഇഷാനി അവിടെ വന്നിരുന്നു അവിടുത്തെ വാക മരത്തിന്റെ ഒരു വേരിൽ ഇരിക്കും. എന്നിട്ട് ഗ്രൗണ്ടിൽ നോക്കി വെറുതെ ഇരിക്കും. ചിലപ്പോൾ ഏതെങ്കിലും പുസ്തകം വായിക്കും. ഇതൊക്കെ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ആണ്. അങ്ങനെ പ്ലാനിങ് വർക്ക്‌ ആയ ദിവസം അവൾ വന്നിരുന്നത് ഗ്രൗണ്ടിന്റെ അടുത്തുള്ള വാകമരച്ചോട്ടിൽ ആണ്. ഫൈസി അവളുടെ അടുത്തേക്ക് പോകുന്നത് ദൂരെ മറഞ്ഞു നിന്ന് ഞാൻ കണ്ടു. എനിക്ക് അങ്ങോട്ട് ചെല്ലാൻ സമയമായിട്ടില്ല. ഏതോ പുസ്തകത്തിൽ മുഴുകി ഇരുന്ന ഇഷാനി ഫൈസി അടുത്ത് വന്നിട്ടും അറിഞ്ഞില്ല. അവൻ ഇഷാനി ശ്രദ്ധിക്കാൻ വേണ്ടി ശക്തിയിൽ ഇലകളെ ചവിട്ട് മെതിച്ചു ശബ്ദം ഉണ്ടാക്കി നടന്നു. അവനെ കണ്ടിട്ടും അവൾ അധികം ഗൗനിക്കാൻ പോയില്ല. 'സമയം എത്രയായി ' സി ഐ ഡി മാർ പരസ്പരം കൈമാറുന്ന കോഡ് ഭാഷ ആണ് ഫൈസി അവളുടെ അടുത്ത് ആദ്യം ഇറക്കിയത്. തന്റെ ഹൂടിയുടെ കൈ മേലേക്ക് തെറുത്തു കേറ്റി അവൾ സമയം അവനോട് പറഞ്ഞു. അവന് കേൾക്കാവുന്ന ഒച്ചത്തിൽ

💬 Comments

View all comments