Chapter Title : റോക്കി [സാത്യകി]
തന്നെ ആണ് ഇഷാനി സമയം പറഞ്ഞത്. എന്നിട്ടും കേൾക്കാത്ത പോലെ അവൻ ഒന്ന് കൂടി ചോദിച്ചു.
'പതിനൊന്നെ മുക്കാൽ' ഇഷാനി കുറച്ചു ഉറക്കെ തന്നെ ആണ് പറഞ്ഞത്.
'നിന്റെ വായിൽ പഴം വല്ലോം ഉണ്ടോ. തെളിച്ചു പറഞ്ഞൂടെ. ഒന്ന് സമയം ചോദിച്ചതിന് ഇത്ര ഗമ ഇടുന്നു. നീ ഏതാ ഡിപ്പാർട്മെന്റ് ' ഫൈസി റെയ്‌സ് ആകാൻ തുടങ്ങിയിരുന്നു. ഇഷാനി ഇരുന്നിടത്ത് നിന്ന് പേടിച്ചു എണീറ്റു. എന്റെ എൻട്രിക്ക് ഉള്ള സമയം ആയി
'ശബ്ദവും ഇല്ല പറഞ്ഞാൽ തിരിയുകയും ഇല്ല ഒട്ടും പോരാഞ്ഞിട്ട് മാസ്കും. നിനക്ക് കൊറോണ ഉണ്ടോ? ഇല്ല എന്ന അർഥത്തിൽ ഇഷാനി തലയാട്ടി. പിന്നെ അതിന് കൂടി ഫൈസി ചൂടാകുമെന്ന് ഓർത്ത് പെട്ടന്ന് ഇല്ല എന്ന് പറഞ്ഞു
'പിന്നെ ഇവിടെ ആർക്കാണ് അസുഖം എനിക്കുണ്ടോ?
'ഇല്ല '
'എന്നാൽ എടുത്തു മാറ്റടി. ഇനി പ്രത്യേകം പറയണോ.?
ഞാൻ നടന്നു അവരുടെ അടുത്ത് എത്തിയപ്പോളേക്കും ഇഷാനി മാസ്ക് മാറ്റാൻ തുടങ്ങിയിരുന്നു. ഇത്രയും ദിവസത്തെ എന്റെ സങ്കല്പവിഗ്രഹം ഉടയാൻ പോകുന്നു എന്ന് എന്റെ മനസ് പറഞ്ഞു.. ഞാൻ വിചാരിച്ചത്ര ഭംഗി കാണുമോ ഇവൾക്ക്. അതോ വെറും ആവറേജ് ആയിരിക്കുമോ? ഇനി വല്ല മുച്ചുണ്ടോ പല്ല് പൊങ്ങിയോ വല്ലോം കാണുമോ അവൾക്ക്. ഒരായിരം ചിന്തകൾ ആയിരുന്നു എന്റെ ഉള്ളിൽ. ഹേയ് അങ്ങനെ വരാൻ വഴിയില്ല. കാണാൻ കൊള്ളാം എന്നാണ് രാഹുലും ആഷിക്കും ഒക്കെ പറഞ്ഞിട്ടുള്ളത്. വരച്ച പടത്തിലും ലുക്ക് ആണ്. പക്ഷെ ആ ചെറ്റകൾ എന്നെ ചതിക്കുക ആയിരുന്നു. കൊള്ളാം എന്നൊക്കെ പറഞ്ഞാൽ അത് വെറുമൊരു ഭംഗി വാക്ക് മാത്രം
💬 Comments
View all comments