0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.7K

ആയി പോകും.. എന്റെ സങ്കല്പത്തിനേക്കാൾ സുന്ദരി ആയിരുന്നു അവൾ. ഒരുപക്ഷെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും സുന്ദരി. എങ്കിലും ജന്മാന്തരങ്ങളിൽ എവിടെയോ കണ്ടു മറന്ന പോലെ ഒരു അനുഭൂതിയും എനിക്ക് അവളെ കണ്ടപ്പോൾ ഉണ്ടായി. ലക്ഷണമൊത്ത കണ്ണുകൾക്ക് ഇടയിൽ ഒരു ശില്പവൈധഗ്ദ്യം പോലെ നാസിക. ഛെ.. ഞാൻ എന്തൊക്കെയാണ് പറയുന്നത്.. അവളുടെ അടിപൊളി കണ്ണും ചെറിയ പഞ്ചാര മൂക്കും.. പിന്നെ അതിനും താഴെയായി ഏതൊരാണിനും ചുംബിക്കാൻ തോന്നുന്ന അഴകുള്ള ചോര ചുണ്ടുകൾ. അവളുടെ മലർന്ന് തടിച്ച കീഴ്ച്ചുണ്ടുകളുടെ വലുപ്പം എന്നെ ധൃതങ്കപുളകിതൻ ആക്കി.. മെലിഞ്ഞ നീളൻ മുഖം ഉള്ളവർക്ക് തടിച്ച കീഴ്ച്ചുണ്ട് ഒരഴക് തന്നെ ആണ്. നീണ്ട മെലിഞ്ഞ മുഖവും വലിയ വിടർന്ന കീഴ്ചുണ്ടുകളും പണ്ട് മുതലേ എന്റെ ബലഹീനത ആയിരുന്നു. ചെറുപ്പത്തിൽ ആഞ്ജലീന ജോളിയെയും അസിനെയും ഒക്കെ ഇഷ്ടപ്പെടാൻ വലിയൊരു കാരണം അവരുടെ ചുണ്ടിന്റെ സൗന്ദര്യം ആയിരുന്നു മാസ്ക് മാറ്റിയ ശേഷം അവൻ വീണ്ടും എന്തോ ചീത്ത പറയാൻ വന്ന സമയത്താണ് ഞാൻ അവരുടെ ഇടയിലേക്ക് ചെല്ലുന്നത് 'എന്താടാ പ്രശ്നം?'

'ഇവളോട് എന്തെങ്കിലും ചോദിച്ചാൽ വായിൽ പഴം ആണ്. '

'ഡേയ് ഇവൾ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്. നീ ചുമ്മാ കേറി ചെറയല്ലേ ' ഫൈസിയേ തമാശക്ക് ഒന്ന് കുത്തിയിട്ട് ഞാൻ ഇഷാനിയെ നോക്കി. അവൾ ബാഗ് കയ്യിലെടുത്തു തിരിച്ചു പോകുകയായിരുന്നു. എനിക്കവളോട് കൂടുതൽ അടുത്തിഴപ്പഴകാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക ആയിരുന്നു അടുത്ത നീക്കം. അതിനുള്ള വാതിൽ ആയിരുന്നു ലാബ്.

ആ വർഷത്തെ ആദ്യത്തെ ലാബ് ആയിരുന്നു അത്. ഞാനും രാഹുലും എന്തോ അവരാതം പറയുന്നതിന് ഇടയിലാണ്

💬 Comments

View all comments